സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

പത്ത് ദിവസം മുമ്പാണ് അനീഷ് സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയത്.

keralite died due to heart attack in oman

മസ്‌കറ്റ്: ഒമാനില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി മരിച്ചു. തൃശൂര്‍ തിരുവില്വാമല മലേശമംഗലം പറമ്പത്ത് വീട്ടില്‍ പി എന്‍ അനീഷ് കുമാറാണ് (37) സുവൈഖില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.

പത്ത് ദിവസം മുമ്പാണ് അനീഷ് സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയത്. മസ്‌കറ്റ് കെഎംസിസിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പിതാവ്: പരേതനായ നാരായണന്‍ കുട്ടി, മാതാവ്: ജയന്തി, ഭാര്യ: അഖില, മക്കള്‍: അര്‍ജുന്‍, അന്‍വിക. 

Read Also - മക്കയിൽ വെയർഹൗസിൽ തീപിടിത്തം; രണ്ടു തൊഴിലാളികൾ മരിച്ചു

ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാൻ വിമാനത്താവളത്തിലെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു

റിയാദ്: ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് യാത്ര തിരിക്കാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശി  കുഴഞ്ഞുവീണു മരിച്ചു. സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ എറണാകുളം പാലാരിവട്ടം സ്വദേശി അബ്ദുൽ അസീസ് (69) ആണ് ഹജ്ജ് നിർവഹിച്ച​ ശേഷം നാട്ടിലേക്ക്​ മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോൾ മരിച്ചത്.

കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കം നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. വ്യാപാരിയായ അബ്ദുൽ അസീസ്​ പാലാരിവട്ടത്തെ പ്രിയ ഫാബ്രിക്സ് ഉടമയാണ്. പുതിയവീട്ടിൽ ഇബ്രാഹിം സുലൈമാനാണ് പിതാവ്​. ഭാര്യ - ലൈല അസീസ്, മക്കൾ - സുഹൈല അസീസ്, നബീല അസീസ്, മനൽ അസീസ്, അജ്മൽ അസീസ്. മരുമക്കൾ - സജിൻ അസീസ്, സുഹൈബ് മുഹമ്മദ്.

Read Also - പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios