എമിറേറ്റ്സ് ഡ്രോയിലൂടെ മലയാളിക്ക് 50,000 ദിർഹം

അടുത്ത ​ഗെയിം ഫെബ്രുവരി 9 മുതൽ 11 വരെയാണ്. യു.എ.ഇ സമയം രാത്രി 9 മണിക്കാണ് ​ഗെയിം.

Kerala man wins 50K AED prize with emirates draw

കഴിഞ്ഞ ആഴ്ച്ച എമിറേറ്റ്സ് ഡ്രോയിലൂടെ വിജയികളായവരിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ.

മെ​ഗാ7: ഡീൻ സിമ്മൺസ്

ഒറ്റ റാഫ്ൾ ഡ്രോയിൽ രണ്ടു സമ്മാനങ്ങൾ എന്ന പ്രത്യേകതയുണ്ട് ഡീൻ സിമ്മൺസിന്റെ വിജയത്തിന്. യു.കെയിലെ ലെസ്റ്റർഷൈറിൽ നിന്നുള്ള ഡീൻ ഒരു സോഫ്റ്റ് വെയർ കമ്പനി നടത്തുകയാണ്. യു.എ.ഇയിലേക്കുള്ള യാത്രകൾക്ക് ഇടയിലാണ് 55 വയസ്സുകാരനായ അദ്ദേഹം എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് അറിഞ്ഞത്.

എമിറേറ്റ്സ് ഡ്രോ നമ്പറുകൾ തെരഞ്ഞെടുക്കുന്നതിന് ഇടയിൽ ഒരു ഫോൺ കോൾ വന്നു. ഇതിനിടയിൽ ടിക്കറ്റ് വാങ്ങിയത് കൊണ്ടാകാം രണ്ടു നമ്പറുകൾ തനിക്ക് ലഭിച്ചതെന്നാണ് ഡീൻ പറയുന്നത്. ഇതിന് മുൻപും അദ്ദേഹം പ്രൈസുകൾ നേടിയിട്ടുണ്ട്. ഇത്തവണ 20,000 ദിർഹമാണ് സമ്മാനം. 100 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസിനായി ഇനിയും പ്രയത്നം തുടരുമെന്നാണ് ഡീൻ പറയുന്നത്.

ഫാസ്റ്റ്5: സിനു മാത്യു

മലയാളിയാണ് 41 വയസ്സുകാരനായ സിനു മാത്യു. 50,000 ദിർഹമാണ് സിനു സമ്മാനമായി നേടിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് കുവൈത്തിൽ 23 വർഷമായി താമസിക്കുന് സിനു. യൂട്യൂബിൽ ഡ്രോ കാണുമ്പോഴാണ് താനാണ് വിജയി എന്ന് സിനു തിരിച്ചറിഞ്ഞത്. പിന്നീട് എമിറേറ്റ്സ് ഡ്രോ ആപ്പിൽ കയറി ഒരിക്കൽ കൂടെ നമ്പറുകൾ പരിശോധിച്ചു.

ഈസി6: ​ഗാർലി ജെയിംസ് മെല്ല, മഹ്ബുബാർ റഹ്മാൻ

കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഈസി6 വഴി തനിക്ക് സമ്മാനം ലഭിച്ചത് ​ഗാർലി അറിഞ്ഞത്. ഒരേ നമ്പറിലാണ് ​ഗാർലി എല്ലാ മത്സരവും കളിക്കുന്നത്. കുടുംബത്തിലുള്ളവരുടെ പിറന്നാൾ ദിനമാണ് ​ഗാർലി തെരഞ്ഞെടുക്കുന്ന അക്കങ്ങൾ. ദോഹയിലാണ് 32 വയസ്സുകാരനായ ​ഗാർലി ജീവിക്കുന്നത്. ഫിലിപ്പീൻസാണ് സ്വദേശം. 

ബം​ഗ്ലാദേശിൽ നിന്നുള്ള മഹബുബാർ റഹ്മാൻ മസ്ക്കറ്റിൽ നിന്നാണ് ​ഗെയിം കളിച്ചത്. 15 ദിർഹത്തിന്റെ ടിക്കറ്റ് കഴിഞ്ഞയാഴ്ച്ചയാണ് ആദ്യമായി അദ്ദേഹം വാങ്ങിയത്. 15,000 ദിർഹമാണ് സമ്മാനം. സഹോദരനൊപ്പം സൂപ്പർമാർക്കറ്റിൽ നിൽക്കുമ്പോഴാണ് സുഹൃത്ത് റഹ്മാനെ വിളിച്ച് വിജയ വാർത്ത അറിയിച്ചത്. കളിപ്പിക്കാൻ പറയുന്നതാണെന്ന് കരുതി അദ്ദേ​ഹം സുഹൃത്തിനോട് ദേഷ്യപ്പെട്ടു. ലൈവ് ഡ്രോയുടെ റീപ്ലേ കണ്ടതിന് ശേഷമാണ് വിജയി താൻ തന്നെയാണെന്ന് റഹ്മാൻ ഉറപ്പിച്ചത്.

അടുത്ത ​ഗെയിം ഫെബ്രുവരി 9 മുതൽ 11 വരെയാണ്. യു.എ.ഇ സമയം രാത്രി 9 മണിക്കാണ് ​ഗെയിം. ഔ​ഗ്യോ​ഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും ലൈവ് ആയി ​ഗെയിം കാണാം. സോഷ്യൽ മീഡിയയിൽ @emiratesdraw പിന്തുടരാം. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് ​ഗെയിം കളിക്കാൻ വിളിക്കാം - +971 4 356 2424 ഇ-മെയിൽ customersupport@emiratesdraw.com വെബ്സൈറ്റ് www.emiratesdraw.com
 

Latest Videos
Follow Us:
Download App:
  • android
  • ios