ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി സൗദിയിൽ മരിച്ചു

ഹൃദയസ്തംഭനം മൂലം കര്‍ണാടക സ്വദേശി സൗദിയിൽ മരിച്ചു. 

karnataka native died in saudi due to heart attack

റിയാദ്: കർണാടക സ്വദേശി അൻവർ ഹുസൈൻ (51) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. ഹൃദയ സ്തംഭനമാണ് മരണ കാരണം. ജുബൈലിലെ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു. 

ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം ജുബൈൽ ജനറൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: ബാന്ത്വാൽ ഹസൻ മുഹമ്മദ്, മാതാവ്: ബീഫാത്തുമ്മ, ഭാര്യ: സംശാദ്‌, സഹോദരി: സുമയ്യ ബാനു.

Read Also -  ഭക്ഷണത്തിന് ശേഷം പുറത്തുപോകാനൊരുങ്ങവേ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios