5,000 ദിര്‍ഹം ശമ്പളം, താമസവും ഭക്ഷണവും ടിക്കറ്റുമടക്കം സൗജന്യം; യുഎഇ വിളിക്കുന്നു, മലയാളികൾക്ക് അവസരം

നൂറിലേറെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകര്‍ഷകമായ ശമ്പളവും താമസവും ഭക്ഷണവും വിമാന ടിക്കറ്റും ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. 

job opportunity in uae for a keralites with a salary of 5000 aed and free accommodation

തിരുവനന്തപുരം: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന  ആരോഗ്യ സേവന മേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് നൂറിലധികം സ്റ്റാഫ് നഴ്സ് (പുരുഷന്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 

യോഗ്യത

 നഴ്സിങില്‍ ബിഎസ്സി, പോസ്റ്റ് ബിഎസ്സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്), എ.സി.എൽ.എസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്),  മെഡിക്കൽ നഴ്സിംങ് പ്രാക്ടിസിംഗ് യോഗ്യതയും വേണം.  

അപേക്ഷിക്കേണ്ട വിധം

വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org  www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് 2025 ഫെബ്രുവരി 18 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. 

അബൂദാബി ആരോഗ്യ വകുപ്പിന്റെ (ഡിഒഎച്ച്) മെഡിക്കൽ പ്രാക്ടിസിംഗ് ലൈസൻസ് (രജിസ്ട്രേഡ് നഴ്സ്) ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അല്ലാത്തവര്‍ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം പ്രസ്തുത യോഗ്യത നേടേണ്ടതാണ്. അബൂദാബിയിലെ വിവിധ മെയിൻലാൻഡ് ക്ലിനിക്കുകൾ (ആഴ്ചയിൽ ഒരു ദിവസം അവധി) ഇൻഡസ്ട്രിയൽ റിമോട്ട് സൈറ്റ്, ഓൺഷോർ (മരുഭൂമി) പ്രദേശം, ഓഫ്ഷോർ, ബാർജ്/ദ്വീപുകളിലെ ക്ലിനിക്കുകളില്‍ (ജലാശയത്തിലുളള പ്രദേശങ്ങൾ) സൈക്കിൾ റോട്ടേഷൻ വ്യവസ്ഥയില്‍ പരമാവധി 120 ദിവസം വരെ ജോലിയും 28 ദിവസത്തെ അവധിയും ലഭിക്കും.

ശമ്പളം

5,000 ദിര്‍ഹം ശമ്പളവും, ഷെയേര്‍ഡ് ബാച്ചിലർ താമസം, സൗജന്യ ഭക്ഷണം അല്ലെങ്കില്‍ പാചകം ചെയ്യുന്നതിനുളള സൗകര്യം, ആരോഗ്യ ഇൻഷുറൻസ്, അവധി ആനുകൂല്യങ്ങള്‍,  രണ്ടു വർഷത്തിലൊരിക്കൽ നാട്ടിലേയ്ക്കുളള വിമാന ടിക്കറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios