ദോഹയിൽ നിന്ന് പറന്നുയര്‍ന്ന കൊച്ചിയിലേക്കുള്ള വിമാനം; സീറ്റിൽ ഗമ കുറയ്ക്കാതെ 'പൂച്ച സെര്‍', കേരളത്തിൽ ആദ്യം

ഇതാദ്യമായാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. 

Iva the first pet animal imported from abroad transported through Kochi international airport

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ അരുമ മൃഗമെത്തി. ഖത്തറിൽ നിന്നെത്തിയ രാമചന്ദ്രന്‍റെ 'ഇവ' എന്ന പൂച്ചയാണ് കൊച്ചിയില്‍ എത്തിയത്. വിദേശത്ത് നിന്നും വിമാനമാർഗ്ഗം കേരളത്തിലേക്ക് എത്തുന്ന ആദ്യ അരുമ മൃഗമാണ് 'ഇവ' എന്ന പൂച്ചക്കുട്ടി. 

ദോഹയിൽ നിന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് 'ഇവ' എത്തിയത്. പരിശോധനകൾ പൂർത്തിയാക്കി കുടുംബം 'ഇവ'യുമായി മടങ്ങി. ഈ കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് കൊച്ചി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ വിദേശത്ത് നിന്ന് മൃഗങ്ങളെ അയയ്ക്കുന്നതിനും കൊണ്ടുവരുന്നതിനുമുള്ള അനുമതി നല്‍കുന്ന ക്വാറന്‍റീന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സേവനം തുടങ്ങിയത്. ഒക്ടോബര്‍ 10നാണ് ഈ സേവനം ആരംഭിച്ചത്. 

Iva the first pet animal imported from abroad transported through Kochi international airport

Read Also -  ഭാഗ്യം ഭാഗ്യം! കടൽ കടന്ന് മലയാളികളെ തേടിയെത്തി വമ്പൻ സമ്മാനം; 34കാരന് കിട്ടിയത് ഒന്നും രണ്ടുമല്ല, 8 കോടിയിലേറെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios