യൂണിയന്‍ കോപ് സന്ദര്‍ശിച്ച് ഇറ്റലിയിൽ നിന്നുള്ള മന്ത്രിതല സംഘം

ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിൽ സഹകരണം ഉറപ്പുവരുത്താനും ഉയര്‍ന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങള്‍ സഹകരണസ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുന്നതിനെക്കുറിച്ച് പഠിക്കാനുമാണ് സന്ദര്‍ശനം.

Italian delegation visits Unin Coop in UAE

യൂണിയന്‍ കോപ് സന്ദര്‍ശിച്ച് ഇറ്റലിയിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം. ലിവിങ് ദി സ്വീറ്റ് ഇറ്റാലിയൻ ലൈഫ് എന്ന പേരിൽ നടക്കുന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് ഇറ്റാലിയൻ നയതന്ത്രജ്ഞര്‍ ഉൾപ്പെടെ ദുബായ് റീട്ടെയ്ൽ സ്ഥാപനമായ യൂണിയന്‍ കോപ്പിൽ സന്ദര്‍ശകരായി എത്തിയത്.

ഗൾഫുഡ് എക്സിബിഷൻ എന്ന പേരിൽ മറ്റൊരു പ്രദര്‍ശനവും ഇപ്പോള്‍ യൂണിയന്‍ കോപിൽ നടക്കുന്നുണ്ട്. ഇറ്റാലിയൻ ബ്രാൻഡായ യൂറോമെര്‍ക്കാറ്റോയുമായി സഹകരിച്ച് ഇറ്റാലിയൻ ഉൽപ്പന്നങ്ങളിൽ 75% വരെ കിഴിവ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ നേടാനാകും.

ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിൽ സഹകരണം ഉറപ്പുവരുത്താനും ഉയര്‍ന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങള്‍ സഹകരണസ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുന്നതിനെക്കുറിച്ച് പഠിക്കാനുമാണ് സന്ദര്‍ശനം.

യൂണിയന്‍ കോപ് ചെയര്‍മാന്‍ മജീദ് ഹമദ് റഹമ അൽ ഷംസി, മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് റാഫി അൽ ദലാൽ, ഡയറക്ടര്‍ ഓഫ് ദി ഹാപ്പിനസ് ആന്‍റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ടുമെന്‍റ് ഡോ. സുഹൈൽ അൽ ബസ്തകി എന്നിവര്‍ ഇറ്റാലിയൻ സംഘത്തെ വരവേറ്റു.

ഇറ്റാലിയൻ സംഘത്തിൽ കാര്‍ഷിക മന്ത്രി ഫ്രാൻസെസ്കോ ലോലോബ്രിഗിഡ, യു.എ.ഇയിലെ ഇറ്റാലിയൻ അംബാസഡര്‍ ലൊറെൻസോ ഫനാറ, ദുബായിലെ ഇറ്റാലിയൻ കൗണ്‍സൽ ജനറൽ ഗ്വിസെപ്പെ ഫിനോക്കിയാരോ, യു.എ.ഇയിലെ ഇറ്റാലിയൻ ട്രേഡ് കമ്മീഷണര്‍ അമേഡിയോ സ്കാര്‍പ, യൂറോമെര്‍കാറ്റോ ചെയര്‍മാന്‍ മുഹമ്മദ് ബിൻ അബ്ദുള്‍അസീസ് അൽഷെഹി എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.

യൂണിയന്‍ കോപിന്‍റെ Umm Suqeim ബ്രാഞ്ച് ചെയര്‍മാന്‍ അൽ ഷംസി പരിചയപ്പെടുത്തി. ഇത്തരം സന്ദര്‍ശനങ്ങള്‍ ഈ മേഖലയെക്കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. ദുബായിൽ ഇറ്റാലിയൻ ഉൽപ്പന്നങ്ങള്‍ക്ക് മികച്ച വിപണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios