പ്രവാസികള്‍ ശ്രദ്ധിക്കുക; യുഎഇയില്‍ പുതിയ വിസകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

രാജ്യത്തെ അംഗീകൃത കമ്പനികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ രേഖകൾ വിസയ്ക്കുള്ള അപേക്ഷയോടൊപ്പം ഹാജരാക്കണം. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് പ്രവേശിക്കാനുള്ള വിസ, ചികിത്സയ്ക്കുള്ള വിസ എന്നിവയ്‌ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. 

insurance coverage is mandatory for new visas in UAE

ദുബൈ: യുഎഇയില്‍ പുതിയ വിസകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ഇനി മുതല്‍ ഇന്‍ഷുറന്‍സ് വിശദാംശങ്ങളും നല്‍കണം.

യുഎഇയില്‍ ഈ മാസം ആദ്യം നിലവിൽ വന്ന പുതിയ വിസാ ചട്ട പ്രകാരമാണ് പുതിയ വിസകൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിരിക്കുന്നത്. രാജ്യത്തെ അംഗീകൃത കമ്പനികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ രേഖകൾ വിസയ്ക്കുള്ള അപേക്ഷയോടൊപ്പം ഹാജരാക്കണം. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് പ്രവേശിക്കാനുള്ള വിസ, ചികിത്സയ്ക്കുള്ള വിസ എന്നിവയ്‌ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. 

എന്നാൽ തൊഴിലന്വേഷകർക്കുള്ള വിസയ്ക്കും ബിസിനസ് വിസകൾക്കും ആരോഗ്യ ഇൻഷുറൻസിൽ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ വിസ അപേക്ഷക്കൊപ്പം ഇവർ ഇൻഷുറൻസ് തുകയായി 120 ദിർഹം നൽകണം. ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുന്നവരും അവരുടെ കുടുംബാഗംങ്ങളും ഇന്‍ഷുറന്‍സ് ഉറപ്പാക്കണം. 

ഇൻഷുറൻസിന്റെ വിശദാംശങ്ങൾ നൽകാത്ത വിസ അപേക്ഷകൾ അംഗീകരിക്കപ്പെടില്ല. വിസ കാലാവധി അവസാനിക്കുന്നതുവരെ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം. പുതിയ വീസകൾക്ക് അനുസരിച്ചുള്ള പാക്കേജുകൾ രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ ലഭ്യമാക്കുന്നുണ്ട്.

Read also: ബോധപൂര്‍വം കാര്‍ പിന്നിലേക്ക് എടുത്ത് മറ്റൊരു വാഹനത്തെ ഇടിച്ചു; യുഎഇയില്‍ ഡ്രൈവര്‍ക്ക് പിഴ

സന്ദർശന വിസകളുടെ കാലാവധി തീരുന്നതിന് ഏഴ് ദിവസം മുമ്പ് വരെ പുതുക്കാം; ഇന്‍ഷുറന്‍സ് നിര്‍ബന്ധം
റിയാദ്: വ്യക്തികൾക്കുള്ള സന്ദർശന വിസകള്‍, അവയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് വരെ പുതുക്കാമെന്ന് സൗദി പാസ്‍പോർട്ട് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. സന്ദർശന വിസയെടുത്ത സ്‍പോൺസറുടെ (വ്യക്തിയോ സ്ഥാപനങ്ങളുടെയോ) ‘അബ്ശീർ’ അക്കൗണ്ട് വഴി വിസയുടെ കാലാവധി നീട്ടാൻ സാധിക്കും. 

അതേസമയം വിസ പുതുക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയാക്കാൻ കാലാവധിയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. സന്ദർശന വിസാ കാലാവധി ആറുമാസത്തിൽ കൂടുതൽ ദീർഘിപ്പിക്കാനും കഴിയില്ല. കാലാവധി അവസാനിച്ച് മൂന്ന് ദിവസം കഴിഞ്ഞാൽ വിസ പുതുക്കണമെങ്കിൽ കാലാവധി നീട്ടുന്നത് വൈകിയതിനുള്ള പിഴ ഒടുക്കേണ്ടിവരും. 

സന്ദർശക വിസ താമസ വിസയാക്കി മാറ്റാൻ കഴിയില്ല. സന്ദർശന വിസയെടുത്ത സ്‍പോൺസർക്ക് ട്രാഫിക് ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ അടയ്ക്കാന്‍ ഉണ്ടെങ്കിലും ‘അബ്ശീർ’ പ്ലാറ്റ്‌ഫോം വഴി സന്ദർശന വിസകൾ പുതുക്കുന്നതിന് തടസ്സമുണ്ടാവില്ല. അതുപോലെ സ്‍പോൺസറുടെ ഇഖാമാ കാലാവധി അവസാനിച്ചാലും സന്ദർശന വിസ പുതുക്കാൻ കഴിയുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Read also: മലയാളി ഉംറ തീർത്ഥാടക സൗദി അറേബ്യയില്‍ മരിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios