നിർത്തിവെച്ച സർവീസ് ഇൻഡിഗോ വീണ്ടും ആരംഭിക്കുന്നു; യാത്രക്കാർക്ക് ആശ്വാസം, കോഴിക്കോട് നിന്ന് നേരിട്ട് പറക്കാം
യാത്രക്കാര്‍ക്ക് ആശ്വാസമായി ഇന്‍ഡിഗോയുടെ അബുദാബിയില്‍ നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസ് വീണ്ടും ആരംഭിക്കുന്നു.
അബുദാബി: യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് ഇന്‍ഡിഗോയുടെ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 21 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്.
കോഴിക്കോട് നിന്ന് പുലര്‍ച്ചെ 1.55ന് പുറപ്പെടുന്ന വിമാനം അബുദാബിയില്‍ പുലർച്ചെ 4.35ന് എത്തും. തിരികെ രാവിലെ 5.35ന് അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10.50ന് കോഴിക്കോടും എത്തും. ഈ സര്‍വീസ് നിലവില്‍ ജനുവരി 16 വരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Read Also - യൂറോപ്പിലും അമേരിക്കയിലുമല്ല; ലോകത്തിലെ ഏറ്റവും സുന്ദരമായ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിട്ടുണ്ടോ?
യാത്രക്കാര്‍ കൂടുതലായാല്‍ സര്‍വീസ് നീട്ടാനും സാധ്യതയുണ്ട്. പുതിയ സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് 468 ദിർഹവും അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് 391 ദിർഹമുമാണ് ഈ കാലയളവിലെ നിലവിലെ ഏറ്റവും കുറഞ്ഞ നിരക്ക്. നിലവില്‍ ദുബൈയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തുന്നുണ്ട്. പുതിയ സര്‍വീസ് വരുന്നതോടെ ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകും. നേരത്തെ അബുദാബിയിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സർവീസ് നടത്തിയിരുന്നു. കൊവിഡിനെ തുടർന്നാണ് ഈ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം