പ്രവാസികൾക്ക് ആശ്വാസം; കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ, പ്രഖ്യാപനവുമായി എയർലൈൻ

ഇ​ൻ​ഡി​ഗോ പു​തി​യ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ബൂ​ദാബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ആ​കെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം 120 ക​ട​ന്നു. 

indigo airlines launched daily flights to India from abu dhabi

അബുദാബി: മൂന്ന് ഇ​ന്ത്യൻ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസേനയുള്ള സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കേരളത്തിൽ നിന്നുള്ള സര്‍വീസുകളും ഇതില്‍പ്പെടുന്നു. 

ക​ണ്ണൂ​ർ, ച​ണ്ഡി​ഗ​ഢ്, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ സ​ർ​വീസ്​ ആ​രം​ഭി​ക്കു​ന്ന​ത്. കണ്ണൂര്‍, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലഖ്നൗവില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള സ​ർ​വീ​സ്​ ശൃം​ഖ​ല വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 21 പ്രതിവാര സര്‍വീസുകള്‍ കൂടി ഇന്‍ഡിഗോയുടെ ഷെഡ്യൂളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇ​തോ​ടെ അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ​യു​ടെ ആ​കെ സ​ർ​വീസു​ക​ൾ 63 ആ​യി​. ഇ​ൻ​ഡി​ഗോ പു​തി​യ സ​ർ​വീ​സ്​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ആ​കെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം 120 ക​ട​ന്നു.

Read Also -  മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി; ഇനി നടപടിക്രമങ്ങൾ അതിവേഗം

ഇൻഡിഗോയുടെ ശേഷിയിലെ കാര്യമായ വര്‍ധനവും ഈ പുതിയ റൂട്ടുകളുടെ തുടക്കവും തങ്ങളുടെ പങ്കാളിത്തത്തോടുള്ള പ്രതിബദ്ധതയിലെ പ്രധാന നാഴികക്കല്ലാണ്. ഇത് തങ്ങളുടെ ഡെസ്റ്റിനേഷന്‍ ശൃംഖല വ്യാപിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള സന്നദ്ധതയെ കാണിക്കുന്നതാണെന്നും അബുദാബി എയര്‍പോര്‍ട്സ് മാനേജിങ് ഡയറകക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എലേന സോര്‍ലിനി പറഞ്ഞു. ഇ​ൻ​ഡി​ഗോ​യു​ടെ പ്ര​ഖ്യാ​പ​നം പ്രാ​ദേ​ശി​ക ഹ​ബ്​ എ​ന്ന നി​ല​യി​ലു​ള്ള അ​ബൂ​ദാബി​യു​ടെ സ്ഥാ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീസ്​ ശൃം​ഖ​ല ശ​ക്തമാക്കാനും സാ​ധി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​വു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന്​ ഇ​ൻ​ഡി​ഗോ ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ പീ​റ്റ​ർ എ​ൽ​ബേ​ഴ്​​സ്​ പ​റ​ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios