മറ്റ് വഴികളില്ല, പ്രിയതമൻറെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണം; ധനസമാഹരണ ക്യാമ്പയിനുമായി ഭാര്യ
എമര്‍ജന്‍സി സര്‍വീസ് സംഘം ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങളും കാരണവും വിശദമായി കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മെല്‍ബണ്‍: ഇന്ത്യന്‍ യുവാവ് ഓസ്‌ട്രേലിയയില്‍ കാറപകടത്തില്‍ മരിച്ചു. 26കാരനായ ഖുശ്ദീപ് സിങ്ങാണ് മരിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായം തേടുകയാണ് ഖുശ്ദീപിന്റെ ഭാര്യ.
തിങ്കളാഴ്ച രാത്രി 11.15ഓടെ മെല്‍ബണിലെ പാമേഴ്‌സ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഖുശ്ദീപ് ഓടിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എമര്‍ജന്‍സി സര്‍വീസ് സംഘം ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങളും കാരണവും വിശദമായി കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷീണം കാരണം ഖുശ്ദീപ് സിങ്ങിന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതാകാമെന്നാണ് പ്രാഥമിക നിഗമനം.
മെല്‍ബണില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു യുവാവ്. ഭർത്താവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിന് ഖുശ്ദീപ് സിങ്ങിന്‍റെ ഭാര്യ ജപ്‌നീത് കൗർ GoFundMeയിൽ ധനസമാഹരണ ക്യമ്പയിൻ ആരംഭിച്ചു. ചെറുതോ വലുതോ ആയ സംഭാവനകൾ നൽകി സഹായിക്കണമെന്ന് ജപ്‌നീത് അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷമാണ് രാജ്യാന്തര വിദ്യാർഥിയായി ജപ്‌നീത് കൗർ ഓസ്‌ട്രേലിയയിൽ എത്തിയത്.
Read Also - ഉയരെ പറക്കുന്നതിനിടെ വിമാനത്തെ 'പിടിച്ചുകുലുക്കി' ആകാശച്ചുഴി; അമ്പരന്ന് യാത്രക്കാർ, നിരവധി പേർക്ക് പരിക്ക്
ഖത്തറിൽ വധശിക്ഷ: മലയാളിയടക്കം 8 ഇന്ത്യക്കാരെയും ജയിലിലെത്തി കണ്ട് ഇന്ത്യൻ അംബാസിഡർ
ദില്ലി : ഖത്തറിൽ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരായ 8 ഇന്ത്യാക്കാരെ വധശിക്ഷയ്ക്ക് വിധിച്ച നടപടിക്കെതിരെ കുടുംബങ്ങൾ അപ്പീൽ നൽകി. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ജയിലിൽ എല്ലാവരെയും നേരിൽ കണ്ടു സംസാരിച്ചു. കേസിൽ ഇതിനോടകം രണ്ട് തവണ വാദം കേട്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മന്ത്രാലയം സൂക്ഷ്മമായി നടപടികൾ നിരീക്ഷിക്കുകയാണ്, എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും വിദേശകാര്യ വക്താവ് ദില്ലിയിൽ പറഞ്ഞു. ഒക്ടോബറിലാണ് ചാരവൃത്തിയാരോപിച്ച് ഒരു മലയാളിയടക്കം 8 പേരെയും ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വെർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, സെയിലർ രാഗേഷ് എന്നിവരാണ് ജയിലിൽ കഴിയുന്നത്. ഖത്തറിനായി അന്തർവാഹിനികൾ നിർമ്മിക്കുന്ന കമ്പനിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയാണ് വിവരങ്ങൾ ചോർത്തി എന്നാരോപിച്ച് അറസ്റ്റു ചെയ്തത്. മേൽകോടതി നടപടി നിരീക്ഷ ശേഷം അടുത്ത നീക്കം നടത്താാണ് വിദേശകാര്യമന്ത്രാലയത്തിൻറെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം