ഇന്ത്യക്കാരന്‍ ഫറാസ് ഖാലിദിന് സൗദി പൗരത്വം
നംഷിയുടെ സഹസ്ഥാപകൻ കൂടിയാണ് ഫറാസ് ഖാലിദ്. 2012-ലാണ് ഓൺലൈൻ ഫാഷൻ റീട്ടെയിലർ സ്ഥാപനമായ നംഷി സ്ഥാപിച്ചത്.
റിയാദ്: സൗദി അറേബ്യയിലെ ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ മുന്‍നിര സാന്നിധ്യമായ നൂണിന്‍റെ സിഇഒ ആയ ഇന്ത്യക്കാരന്‍ ഫറാസ് ഖാലിദിന് സൗദി പൗരത്വം. പ്രതിഭകള്‍ക്ക് സൗദി പൗരത്വം നല്‍കുന്നതിന്‍റെ ഭാഗമായുള്ള പദ്ധതി വഴിയാണ് ഫറാസ് ഖാലിദിന് പൗരത്വം നല്‍കാന്‍ റോയല്‍ കോര്‍ട്ട് തീരുമാനിച്ചത്.
പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്കൂളില്‍ നിന്ന് സംരംഭകത്വ മാനേജ്‌മെന്‍റില്‍ എംബിഎ നേടിയ ഫറാസ് ഖാലിദ് നേരത്തെ നംഷിയുടെ മാനേജിങ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു. നംഷിയുടെ സഹസ്ഥാപകൻ കൂടിയാണ് ഫറാസ് ഖാലിദ്. 2012-ലാണ് ഓൺലൈൻ ഫാഷൻ റീട്ടെയിലർ സ്ഥാപനമായ നംഷി സ്ഥാപിച്ചത്. പിന്നീട് സൗദി അറേബ്യയിലെ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ നൂണിന്റെ സിഇഒ ആയി ചുമതലയേൽക്കുകയായിരുന്നു. നൂണിന്റെ ഇൻഫ്രാസ്ട്രക്ചറും അതിന്റെ ടെക് പ്ലാറ്റ്‌ഫോം നിർമിക്കുന്നതിനും ഫറാസ് നേതൃത്വം നൽകി.
Read Also - വിവാഹം കഴിക്കണം, സ്വസ്ഥമായി ജീവിക്കണം; അനുയോജ്യനായ വരനെ കണ്ടെത്തി നൽകാൻ ഫോളോവേഴ്സിനോട് അഭ്യര്‍ത്ഥിച്ച് നടി
ഇന്‍റര്‍നെറ്റ്, ടെക്നോളജി കമ്പനികളെ ഇന്‍കുബേറ്റ് ചെയ്യുന്ന നിക്ഷേപ കമ്പനിയായ റോക്കറ്റ് ഇന്‍റര്‍നെറ്റ് എസ്ഇയുടെ മാനേജിങ് ഡയറക്ടറായ ഹിഷാം സര്‍ഖയും സൗദി പൗരത്വം ലഭിച്ച സംരംഭകരില്‍ ഉള്‍പ്പെടുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിലും സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും പേരുകേട്ട മവൂദ്3.കോം (Mawdoo3.com) ന്റെ സിഇഒ റാമി അൽ ഖവാസ്മി, സൗദി അറേബ്യയിലെ വാണിജ്യ, വിപണി സംവിധാനത്തെക്കുറിച്ച് ആഴത്തിൽ ധാരണയുള്ള ബ്രിട്ടിഷ് പൗരൻ ജോനാഥൻ എബ്രഹാം മാർഷല്‍ എന്നിവരും സൗദി പൗരത്വം ലഭിച്ചവരില്‍പ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം