നിയമക്കുരുക്കുകൾ തടസ്സമായി; 11 വർഷമായി നാട്ടിൽ പോയിട്ടില്ല, ഒടുവിൽ മടങ്ങിയത് ചേതനയറ്റ ശരീരമായി

11 വര്‍ഷമായി നാട്ടില്‍ പോകാനാകാതെ നിയമക്കുരുക്കിലായ പ്രവാസി മരിച്ചു. 

Indian expatriate who didnt go home for past 11 years died in saudi arabia

റിയാദ്: കുടുംബത്തെ കാണാന്‍ കൊതിയുണ്ടായിട്ടും മുറുകിയ നിയമക്കുരുക്കുകള്‍ക്ക് മുന്നില്‍ നിസ്സഹായനായി നിന്ന പഞ്ചാബ് സ്വദേശി ഒടുവില്‍ നാട്ടിലെത്തിയത് ചേതനയറ്റ ശരീരമായി. കോടതിയുള്‍പ്പെടെ വിവിധ വകുപ്പുകളിലും ജോലി ചെയ്ത കമ്പനിയിലും കേസുകള്‍ ഒന്നിന് മീതെ ഒന്നായി നിന്ന പഞ്ചാബ് സ്വദേശി മുഖ്താറിെൻറ (37) മൃതദേഹമാണ് ഉറ്റവരുടെ അടുത്തെത്തിയത്. മുഖ്താറിെൻറ മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിനെ ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. 

ഇന്ത്യന്‍ എംബസിയില്‍ വിവരമറിയിച്ച ശേഷം താമസരേഖയായ ഇഖാമയില്‍ നിന്ന് ലഭിച്ച സ്‌പോണ്‍സറുടെ പേര് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ ദമ്മാമിലെ ഒരു മാന്‍പവര്‍ കമ്പനിയിലാണ് എത്തിപ്പെട്ടത്. കമ്പനിയുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് മരണ വിവരമറിയിച്ചപ്പോള്‍ ഇദ്ദേഹം അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലായിരുന്നെങ്കിലും ആറു വര്‍ഷം മുമ്പ് ഒളിച്ചോടിയതാണെന്നാണ് അധികൃതര്‍ പറഞ്ഞത്. കമ്പനിക്ക് ഈ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും അറിയിച്ചു. കുടുംബത്തിെൻറയും സുഹൃത്തുക്കളുയും വിവരങ്ങള്‍ ലഭിച്ചാല്‍ മറ്റു കാര്യങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന് സിദ്ദീഖ് മറുപടി കൊടുത്തെങ്കിലും ആ വിവരങ്ങളൊന്നും കമ്പനി രേഖകളില്ലെന്നാണദ്ദേഹം പറഞ്ഞത്.

Read Also -  14 വർഷത്തോളം പ്രവാസ ജീവിതം; മൂന്ന് വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങി, മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഇന്ത്യന്‍ എംബസി വഴി കുടുംബത്തിെൻറ വിവരങ്ങള്‍ ലഭിച്ചതിനാല്‍ അവരെ എംബസിയില്‍ നിന്ന് ബന്ധപ്പെട്ടു. 11 വര്‍ഷമായി സൗദിയിലേക്ക് പോയിട്ട്. പിന്നീട് നാട്ടിലെത്താന്‍ സാധിച്ചിട്ടില്ല. അവസാനം മൃതദേഹമെങ്കിലും കാണണമെന്ന കുടുംബത്തിെൻറ ആഗ്രഹപ്രകാരം അവരില്‍ നിന്ന് ലഭിച്ച പവര്‍ ഓഫ് അറ്റോണി അനുസരിച്ച് പോലീസ് രേഖകളും തയ്യാറാക്കി. ഒളിച്ചോടിയ കേസുകളില്‍ അപൂര്‍വ്വമായി മാത്രമേ സ്‌പോണ്‍സര്‍മാരില്‍ നിന്ന് പിന്തുണ ലഭിക്കാറുള്ളു. ഈ വിഷയത്തില്‍ കമ്പനി പ്രതിനിധിയും സിദ്ദീഖിനൊപ്പം പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള രേഖകളെല്ലാം പൂര്‍ത്തിയാക്കി എംബാം ഫീസ് 6000 റിയാല്‍ കമ്പനി അടച്ചെങ്കിലും അദ്ദേഹത്തിെൻറ പേരില്‍ കോടതിയില്‍ മൂന്നു സാമ്പത്തിക കേസുള്‍പ്പെടെ അഞ്ചു കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഫൈനല്‍ എക്‌സിറ്റ് ലഭിച്ചില്ല. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

ജവാസാത്തിലും ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രത്തിലും പല തവണ പോയെങ്കിലും ആഭ്യന്തര മന്ത്രാലയത്തിെൻറ പോര്‍ട്ടല്‍ വഴി എക്‌സിറ്റ് ഇഷ്യു ചെയ്യാന്‍ കഴിഞ്ഞില്ല. ഉദ്യോഗസ്ഥര്‍ പല രീതിയിലും ശ്രമം തുടര്‍ന്നു. അവസാനം മൃതദേഹം എയര്‍പോര്‍ട്ടില്‍ കൊണ്ടുപോകുകയാണെന്ന് ഉദ്യോഗസ്ഥരെ സിദ്ദീഖ് അറിയിച്ചു. എയര്‍പോര്‍ട്ടിലുള്ള ഉദ്യോഗസ്ഥരെ കാണാമെന്ന തീരുമാനത്തോടെ കാര്‍ഗോ ഓഫീസില്‍ നിന്ന് ബുക്കിംഗ് പൂര്‍ത്തിയാക്കി. എംബാം ചെയ്ത് കുളിപ്പിച്ച് കഫന്‍ ചെയ്ത് പള്ളിയില്‍ കൊണ്ട് പോയി മയ്യിത്ത് നമസ്കരിച്ചു. പിന്നീട് എയര്‍പോര്‍ട്ടിലെത്തി ഉദ്യോഗസ്ഥനുമായി എക്‌സിറ്റ് വിസ ലഭിക്കാത്തതിെൻറ കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നേരത്തെ വിഷയം സംസാരിച്ചിട്ടുണ്ടായിരുന്നു.

മുമ്പ് ഇത് പോലെ വന്ന മൂന്നു കേസുകളില്‍ മൃതദേഹം അയച്ച കാര്യവും ഓര്‍മ്മിപ്പിച്ചു. ഓഫീസര്‍ രേഖകള്‍ പരിശോധിച്ച് അല്‍പസമയത്തിന് ശേഷം ഫൈനല്‍ എക്‌സിറ്റ് അടിച്ചുനല്‍കി.
നിയമ പ്രശ്‌നങ്ങള്‍ കാരണം ഫൈനല്‍ എക്‌സിറ്റ് ലഭിക്കാത്തതിനാല്‍ സൗദിയില്‍ തന്നെ ഖബറടക്കാന്‍ കുടുംബത്തോട് അഭ്യര്‍ഥിക്കാന്‍ പലരും പറഞ്ഞപ്പോഴും ജീവനറ്റ ശരീരമെങ്കിലും ആ കുടുംബത്തെ കാണിക്കാന്‍ വേണ്ടിയായിരുന്നു ഇത്രയും കടമ്പകള്‍ കടന്നതെന്ന് സിദ്ദീഖ് പറഞ്ഞു. എയര്‍പോര്‍ട്ട് കാര്‍ഗോയിലെത്തിയ ശേഷമാണ് അമൃതസര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അനുമതി ലഭിച്ചത്. അമൃതസറിലെത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഖബറടക്കി.
 

Latest Videos
Follow Us:
Download App:
  • android
  • ios