പ്രവാസി ഇന്ത്യക്കാരൻ ജുബൈലിൽ മരിച്ച നിലയിൽ

ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

indian expatriate found dead in saudi arabia

റിയാദ്: ഇന്ത്യക്കാരനെ സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര ഗോണ്ഡ്യ സ്വദേശി അനിൽ മേശ്രം നാരായണനെ (32) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിർമാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അനിൽ. 

മാനസിക വിഷാദം നിമിത്തം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.

Read Also - താമസസ്ഥലത്തെ അടുത്ത മുറിയിൽ തീപിടിത്തം; പുക ശ്വസിച്ച് പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios