നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടിച്ചു കയറി; പ്രവാസി ഇന്ത്യക്കാരൻ സൗദിയിൽ മരിച്ചു

കടയിലേക്ക് വാഹനം ഇടിച്ചു കയറി സൗദിയില്‍ പ്രവാസി മരിച്ചു. 

indian expatriate died in accident in saudi arabia

റിയാദ്: സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. റിയാദിൽനിന്നും 100 കിലോമീറ്റർ അകലെ അൽഖർജിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഭവത്തിൽ മൻസൂർ അൻസാരി (29) എന്ന യുവാവാണ് മരിച്ചത്. രാവിലെ എട്ടോടെ ജോലിക്ക് പോകുന്നതിനായി അൽഖർജ് ഇശാരാ 17ലുള്ള പ്ലംബിങ് ഇലക്ട്രിക്കൽ ഷോപ്പിന് മുന്നിൽ ചായയും കുടിച്ചുനിൽക്കുകയായിരുന്ന ഇയാളുടെ നേരെ നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറുകയായിരുന്നു. 

സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരു വശം പൂർണമായും തകർന്നു. അവിടെയുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തിെൻറ മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ ഇന്ത്യൻ എംബസി കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ജോയിൻറ് കൺവീനർ നാസർ പൊന്നാനിയെ ചുമതലപ്പെടുത്തി.

Read Also -  പക്ഷാഘാതം മൂലം 5 മാസമായി ചികിത്സയിൽ, നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതം; മലയാളി റിയാദിൽ മരിച്ചു

കഴിഞ്ഞ ഒമ്പത് വർഷമായി അൽഖർജിൽ നിർമാണ മേഖലയിൽ ജോലിചെയ്യുകയായിരുന്നു മൻസൂർ. അവിവാഹിതനാണ്. പിതാവിെൻറ മരണത്തെ തുടർന്ന് കുറച്ചു മാസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയതായിരുന്നു. മാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു മൻസൂർ. നാട്ടിലുള്ള ബന്ധുക്കളുടെ നിർദേശപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി  മൃതദേഹം വ്യാഴാഴ്ച അൽഖർജിൽ സംസ്കരിച്ചു. നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകരും സുഹൃത്തുക്കളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios