Big Ticket: പ്രവാസി ഇന്ത്യക്കാരന് 24 കോടി രൂപ; ബിഗ് ടിക്കറ്റില്‍ ഇത്തവണ എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് ഒന്നാം സമ്മാന വിജയിയെ വിളിച്ചു. റിച്ചാര്‍ഡിന്റെ ശബ്ദം തിരിച്ചറിഞ്ഞ അദ്ദേഹം സമ്മാനവിവരം അറിഞ്ഞപ്പോള്‍ സന്തോഷം പ്രകടിപ്പിച്ചു.
 

Indian expat won AED 12 million in Big Ticket draw

അബുദാബി: വ്യാഴാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് (Abu Dhabi Big Ticket) ഡ്രീം 12 മില്യന്‍ സീരിസ് 237 നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 1.2 കോടി ദിര്‍ഹം (24 കോടിയിലേറെ ഇന്ത്യന്‍ രൂപ) സമ്മാനം. ദുബൈയില്‍ താമസിക്കുന്ന മുഹമ്മദ് സമീര്‍ അലനാണ് ഒന്നാം സമ്മാനത്തിന് അര്‍ഹനായത്. ഇദ്ദേഹം ഫെബ്രുവരി 27ന് വാങ്ങിയ 192202 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.  

ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് ഒന്നാം സമ്മാന വിജയിയെ വിളിച്ചു. റിച്ചാര്‍ഡിന്റെ ശബ്ദം തിരിച്ചറിഞ്ഞ അദ്ദേഹം സമ്മാനവിവരം അറിഞ്ഞപ്പോള്‍ സന്തോഷം പ്രകടിപ്പിച്ചു. ആറ് പേര്‍ ചേര്‍ന്നാണ് ബിഗ് ടിക്കറ്റ് വാങ്ങിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

273166 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരനായ അജിത് വാരിയത്താണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 500,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ പെരിയസാമി വിശ്വനാഥന്‍ ആണ്. 220886 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 237327 എന്ന ടിക്കറ്റ് നമ്പരിലൂടെ കരിനാറ്റ് പീതാംബരന്‍ പ്രണേഷ് ആണ് നാലാം സമ്മാനമായ 250,000 ദിര്‍ഹം നേടിയത്. ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഇന്ത്യക്കാരനായ അജ്മല്‍ ഷാനവാസാണ് അഞ്ചാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയത്. 007647 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ആറാം സമ്മാനമായ 80,000 ദിര്‍ഹം ഇന്ത്യയില്‍ നിന്നുള്ള സൂരജ് മീത്തലെ പുരയില്‍ വാങ്ങിയ 228827 എന്ന ടിക്കറ്റ് നമ്പരിനാണ്. ഇന്ത്യക്കാരനായ ഷമീര്‍ മോന്‍ വാങ്ങിയ 155104 എന്ന ടിക്കറ്റ് നമ്പര്‍ ഏഴാം സമ്മാനമായ 50,000 ദിര്‍ഹം സ്വന്തമാക്കി. ഡ്രീം കാര്‍ പ്രൊമോഷനില്‍ ഇന്ത്യയില്‍ നിന്നുള്ള ഷാനിദ് മീത്തലെ കോട്ടോരാന്റവിട 004898 എന്ന ടിക്കറ്റ് നമ്പരിലൂടെ മെസാറാതി ഗിബ്ലി ഹൈബ്രിഡ് വാഹനം സ്വന്തമാക്കി. 

മാര്‍ച്ച് മാസം ബിഗ് ടിക്കറ്റ് നിങ്ങള്‍ക്കായി ഒരുക്കുന്നത് വലിയ സമ്മാനങ്ങള്‍. വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഇത്തവണ ഉപഭോക്താക്കള്‍ക്കായി മറ്റൊരു വലിയ സര്‍പ്രൈസ് കൂടി ബിഗ് ടിക്കറ്റ് ഒരുക്കുന്നു. മാസം തോറും ആഴ്ച തോറുമുള്ള നറുക്കെടുപ്പുകള്‍ക്ക് പുറമെയാണ് പുതിയ പ്രമോഷന്‍. ഒരു ഭാഗ്യശാലിക്ക് എല്ലാ മാസവും സൗജന്യ ബിഗ് ടിക്കറ്റുകള്‍ ലഭിക്കും.  ഒരു വര്‍ഷത്തേക്കാണിത്. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയുടെ ടിക്കറ്റ് എല്ലാ മാസവും നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ എന്റര്‍ ചെയ്യും. 12 മാസം വരെ ഇത്തരത്തില്‍ മാസം തോറുമുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഈ ഭാഗ്യശാലിക്ക് ലഭിക്കുക. ഇതിന് പുറമെ, ബിഗ് ടിക്കറ്റും ഡ്രീം കാര്‍ ടിക്കറ്റും കോമ്പോയായി ഒരു ട്രാന്‍സാക്ഷനിലൂടെ വാങ്ങുന്നവര്‍ക്കാണ് ഈ മികച്ച സമ്മാനം നേടാനുള്ള അവസരം ലഭിക്കുക. എല്ലാ എന്‍ട്രികളും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് നിക്ഷേപിക്കുകയും ഒരു ഭാഗ്യശാലിയെ ഏപ്രില്‍ മൂന്നിന് തെരഞ്ഞെടുക്കുകയും ചെയ്യുന്നു. നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും  www.bigticket.ae  സന്ദര്‍ശിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios