ഇക്കുറിയും ജാക്പോട്ട് ഇങ്ങെടുത്തു; ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ സമ്മാനം പ്രവാസി ഇന്ത്യക്കാരന്, ലഭിക്കുക കോടികൾ
20 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് മുഹമ്മദ് ഷെരീഫ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ദുബൈ കരാമയില്‍ വാരാന്ത്യം ചെലവഴിക്കുന്നതിനിടെയാണ് വിജയിയായ വിവവരം ഷെരീഫ് അറിയുന്നത്.
അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 261-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ. ദുബൈയില്‍ താമസിക്കുന്ന മുഹമ്മദ് ഷെരീഫ് ആണ് സ്വപ്ന വിജയം നേടിയത്. 186551 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.
20 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് മുഹമ്മദ് ഷെരീഫ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ദുബൈ കരാമയില്‍ വാരാന്ത്യം ചെലവഴിക്കുന്നതിനിടെയാണ് വിജയിയായ വിവവരം ഷെരീഫ് അറിയുന്നത്. സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഷെരീഫിനെ വിളിച്ചു. വര്‍ഷങ്ങളായി ബിഗ് ടിക്കറ്റില്‍ പങ്കെടുത്തിട്ട് ഒടുവില്‍ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കിയതിന്‍റെ സന്തോഷം മുഴുവന്‍ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ പ്രകടമായിരുന്നു. സമ്മാനം നേടിയ വിവരം അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. സ്വന്തമായി ബിസിനസ് തുടങ്ങണമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു തുക നല്‍കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ഡ്രീം കാര്‍ പ്രൊമോഷനില്‍ പാകിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഒമര്‍ ഫറൂഖ് മാസെറാതി സീരീസ് 10 കാര്‍ സ്വന്തമാക്കി. 003926 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്.
അതേസമയം മാർച്ചിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് 10 മില്യൺ ദിർഹം നേടാൻ അവസരം. അടുത്ത ലൈവ് ഡ്രോയിലാണ് ജീവിതം മാറ്റിമറിക്കുന്ന സമ്മാനം നേടാനുള്ള ചാൻസ്. ഏപ്രിൽ മൂന്നിന് നടക്കുന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ വിജയിയെ അറിയാം. ഉച്ചയ്ക്ക് 2.30 (GST) മുതലാണ് നറുക്കെടുപ്പ്. ബിഗ് ടിക്കറ്റ് ഔദ്യോഗിക ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ ഡ്രോ കാണാം. മാർച്ച് മൂന്നിന് നടക്കുന്ന അടുത്ത ലൈവ് ഡ്രോയും ഉച്ചയ്ക്ക് 2.30 (GST) മുതൽ കാണാം. 15 മില്യൺ ദിർഹമാണ് വിജയിയെ കാത്തിരിക്കുന്നത്.
ഗ്യാരണ്ടീഡ് സമ്മാനത്തിന് പുറമെ ഡ്രീം കാർ ടിക്കറ്റ് എടുത്തവർക്ക് മസെരാറ്റി ഗിബ്ലി കാർ നേടാനും അവസരമുണ്ട്. 380K ദിർഹമാണ് കാറിന്റെ വില. 150 ദിർഹം മുടക്കി ഡ്രീം കാർ ടിക്കറ്റ് വാങ്ങാം. രണ്ട് ടിക്കറ്റ് എടുക്കുന്നവർക്ക് ഒന്ന് സൗജന്യമായി നേടാം. ടിക്കറ്റുകൾ ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയോ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിലൂടെയോ വാങ്ങാം.