ഉറക്കത്തിൽ ഹൃദയാഘാതം; പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

ജുബൈലിലെ ഒരു ഫിഷിങ് കമ്പനി തൊഴിലാളിയായിരുന്നു എലുവ. 

indian expat died during sleep in saudi

റിയാദ്: ഉറങ്ങുന്നതിനിടെ തമിഴ്നാട്ടുകാരൻ മരിച്ചു. ജുബൈലിലെ താമസസ്ഥലത്ത് രാമനാഥപുരം സ്വദേശി എലുവ രാജ ബാലു (54) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം. ജുബൈലിലെ ഒരു ഫിഷിങ് കമ്പനി തൊഴിലാളിയായിരുന്നു എലുവ. 

ഭാര്യ: കർപ്പഗവല്ലി, മക്കൾ: സതീഷ്‌കുമാർ, സമയസുധ, സമ്പത്ത്കുമാർ, സക്തീശ്വരൻ. ജുബൈൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഔദ്യോഗിക നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Read Also -  150ലേറെ യാത്രക്കാരുമായി കോഴിക്കോട് നിന്ന് പറന്ന എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; മുംബൈയിലിറക്കി

Latest Videos
Follow Us:
Download App:
  • android
  • ios