വിമാനത്താവളത്തിലെ പള്ളിയുടെ ഇരുമ്പുവാതില്‍ തകർന്നുവീണ് പ്രവാസിക്ക് ദാരുണ മരണം, നാലു പേർക്ക് ഗുരുതര പരിക്ക്

മറ്റ് നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്ത് 25 ഓളം തൊഴിലാളികളുണ്ടായിരുന്നു.

indian expat died after door of mosque falls at riyadh airport

റിയാദ്: സൗദി അറേബ്യയിൽ പള്ളിയുടെ വാതിൽ തകർന്നുവീണ് ഇന്ത്യാക്കാരൻ മരിച്ചു. റിയാദ് വിമാനത്താവളത്തോട് ചേർന്നുള്ള പള്ളിയിലുണ്ടായ സംഭവത്തിൽ ബീഹാർ ദർഭംഗ സ്വദേശി മുഹമ്മദ് മുസ്തഫ ആലം (51) ആണ് മരിച്ചത്. 

കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പള്ളിയുടെ ഇരുമ്പുവാതിലാണ് വീണത്. അതിനടിയിൽപെട്ട് തൽക്ഷണം മരിച്ചു. മറ്റ് നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്ത് 25 ഓളം തൊഴിലാളികളുണ്ടായിരുന്നു. പരിക്കേറ്റ മൂന്നു പേരെ ആസ്റ്റർ സനദ് ആശുപത്രിയിലും മറ്റൊരാളെ അൽ മുവാസാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

Read Also -  ദേശീയദിനം; സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി, രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ അധികൃതർ

201 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍ 

മസ്‌കറ്റ്:  201 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ രാജ്യക്കാരായ  201 പ്രവാസികള്‍ക്കാണ് പൗരത്വം ലഭിച്ചത്. പൗരത്വം ലഭിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

600 റിയാലാണ് പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിരക്ക്. സ്വദേശികളുടെ ഭാര്യമാര്‍ക്കോ മുന്‍ ഭാര്യമാര്‍ക്കോ ഒമാന്‍ പൗരത്വം ലഭിക്കുന്നതിന് 300 റിയാല്‍ നല്‍കിയാല്‍ മതിയാകും. കുട്ടികള്‍ക്കും 300  റിയാല്‍ അടയ്ക്കണം. അപേക്ഷിക്കുന്നവര്‍ ഒമാനില്‍ ജോലി ചെയ്യുന്നതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. അപേക്ഷകനെതിരെ നേരത്തെ യാതൊരു തരത്തിലുമുള്ള നിയമ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും തെളിയിക്കണം. അപേക്ഷ  നല്‍കുമ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടടക്കം 12 തരം രേഖകളും സമര്‍പ്പിക്കണം. ഒമാനി പൗരത്വം ലഭിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്കും ആറ് മാസത്തിനകം പൗരത്വം ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കുന്ന വിദേശികള്‍ക്ക് അറബിക് ഭാഷാ എഴുത്ത് പരീക്ഷയുണ്ടാകും. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ആറ് മാസത്തിന് ശേഷം വീണ്ടും എഴുതാം. ഇങ്ങനെ നാലു തവണ വരെ പരീക്ഷ എഴുതാനാകും. പൗരത്വം ലഭിക്കുന്ന വിദേശികള്‍ക്ക് ആറു മാസത്തിലേറെ രാജ്യത്തിന് പുറത്ത് തുടര്‍ച്ചയായി കഴിയാനാകില്ല. മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയും വേണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

Latest Videos
Follow Us:
Download App:
  • android
  • ios