യുഎഇയിലെ വിമാനാപകടത്തിൽ മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനായ ഡോക്ടർ; 26കാരിയായ പാകിസ്ഥാനി പൈലറ്റും മരിച്ചു

ഉല്ലാസ യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. അച്ഛനും അമ്മയും സഹോദരനും വിമാന യാത്ര കണ്ടുകൊണ്ട് ഏവിയേഷൻ സെന്ററിൽ ഇരിക്കുന്നുണ്ടായിരുന്നു.

Indian doctor among the two died in flight crash in UAE along with Pakistani pilot

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ഞായറാഴ്ച ചെറുവിമാനം തകർന്നുവീണ് മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനായ ഡോക്ടറാണെന്ന് സ്ഥിരീകരണം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹ പൈലറ്റും  അപകടത്തിൽ മരിച്ചതായി യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. യുഎഇയിൽ ജനിച്ചു വളർന്ന ഇന്ത്യക്കാരൻ സുലൈമാൻ അൽ മാജിദ് ആണ് മരിച്ചത്. പൈലറ്റായിരുന്ന 26കാരിയായ പാകിസ്ഥാൻ സ്വദേശിനിയും മരിച്ചു.

കുടുംബത്തോടൊപ്പം ഉല്ലാസ യാത്രയ്ക്കിടെയാണ് സുലൈമാൻ, കാഴ്ചകൾ കാണാനായി ചെറു വിമാനത്തിൽ പൈലറ്റിനൊപ്പം യാത്ര ചെയ്തത്. യുവാവിന്റെ അച്ഛനും അമ്മയും ഇളയ സഹോദരനും ഇവർ വിമാനത്തിൽ യാത്ര ചെയ്യുന്നത് കണ്ടുകൊണ്ട് ഏവിയേഷൻ ക്ലബ്ബിൽ വിശ്രമിക്കുകയായിരുന്നു. സുലൈമാൻ തിരിച്ചെത്തിയ ശേഷം സഹോദരനും ഇതേ വിമാനത്തിൽ യാത്ര ചെയ്യാനിരിക്കുകയുമായിരുന്നു.

കുടുംബത്തോടൊപ്പമുള്ള പുതുവത്സരാഘോഷമാണ് തങ്ങളുടെ ജീവിതം തകർത്ത ദുരന്തത്തിലേക്ക് എത്തിയതെന്ന് സുലൈമാന്റെ പിതാവ് ഒരു യുഎഇ മാധ്യമത്തോട് പറഞ്ഞു. വിമാനം പറന്നുയർന്ന ഉടൻ കോവ് റോട്ടാന ഹോട്ടലിന് സമീപം തകർന്നുവീഴുകയായിരുന്നു. ആദ്യം വിമാനവുമായുള്ള ആശയ വിനിമയം നഷ്ടമായി. പിന്നീട് അടിയന്തിര ലാന്റിങിന് ശ്രമിക്കുകയായായിരുന്നു. വിമാനം അപകടത്തിൽപ്പെട്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നുമുള്ള വിവരമാണ് പിന്നീട് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. ഇവർ ആശുപത്രിയിൽ എത്തും മുമ്പ് തന്നെ യുവാവ് മരിച്ചിരുന്നു. സംഭവത്തിൽ യുഎഇ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios