മസ്‌കറ്റ് എംബസിയില്‍ ഇന്ത്യന്‍ നൃത്ത-വസ്ത്രപാരമ്പര്യ പ്രദര്‍ശനം
ഒമാന്‍ രാജകുടുംബാംഗങ്ങള്‍,നയതന്ത്ര മേഖലയില്‍ നിന്നുമുള്ളവര്‍, വ്യാപാര വ്യവസായ രംഗത്തുനിന്നുമുള്ളവര്‍, സാമൂഹിക സാംസ്‌കാരിക എന്നിവയുള്‍പ്പെടെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഒമാനിലെ പ്രശസ്തരും പ്രമുഖകളുമായ വനിതകളാണ് 'സൂത്ര' എന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുത്തത്.
മസ്‌കറ്റ്: ഇന്ത്യയുടെ ചടുലമായ നൃത്ത-വസ്ത്രപാരമ്പര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 'സൂത്ര' എന്ന പേരില്‍ ഒരു പ്രത്യേക പരിപാടി മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ചു.
ഒമാന്‍ രാജകുടുംബാംഗങ്ങള്‍,നയതന്ത്ര മേഖലയില്‍ നിന്നുമുള്ളവര്‍, വ്യാപാര വ്യവസായ രംഗത്തുനിന്നുമുള്ളവര്‍, സാമൂഹിക സാംസ്‌കാരിക എന്നിവയുള്‍പ്പെടെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഒമാനിലെ പ്രശസ്തരും പ്രമുഖകളുമായ വനിതകളാണ് 'സൂത്ര' എന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുത്തത്.
ചടങ്ങില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിന്റെ പ്രഭാഷണ-പ്രദര്‍ശനവും ഇന്ത്യയുടെ സമ്പന്നമായ ടെക്‌സ്‌റ്റൈല്‍ പൈതൃകത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു. നൂറ്റാണ്ടുകളായി ഇന്ത്യന്‍ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹായിച്ചിട്ടുള്ള ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തെ ഉള്‍ക്കൊള്ളുന്ന ആകര്‍ഷകവും മനോഹരവുമായ ചലനങ്ങളുടെ പിന്നിലെ ആഴത്തിലുള്ള അര്‍ത്ഥങ്ങളും അതിഭൗതികമായ പ്രതിനിധാനങ്ങളും പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയുണ്ടായി.
ഇന്ത്യയിലെ കരകൗശലത്തൊഴിലാളികള്‍ പരിശീലിക്കുന്ന നെയ്ത്ത് വിദ്യകളുടെ തത്സമയ പ്രദര്‍ശനത്തോടൊപ്പം ഇന്ത്യന്‍ തുണിത്തരങ്ങളുടെ സങ്കീര്‍ണതകളും അത്ഭുതങ്ങളും സദസ്സിനു മുന്നില്‍ അവതരിപ്പിക്കുകയുണ്ടായി. മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന 'സൂത്ര' എന്ന പ്രേത്യേക പരിപാടിക്ക് സ്ഥാനപതി അമിത് നാരംഗിന്റെ പത്‌നി ദിവ്യ നാരംഗ് ആയിരുന്നു നേതൃത്വം നല്‍കിയത്.
ഗൾഫ് രാജ്യങ്ങളിൽ അരിവില കുത്തനെ കൂടുമെന്ന് മുന്നറിയിപ്പ്
ഒമാന്‍ സുല്‍ത്താന്‍ യുകെയിലേക്ക്
മസ്‌കറ്റ്: ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ് വെള്ളിയാഴ്ച യുകെയിലേക്ക് യാത്ര തിരിക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് യുകെയിലേക്ക് യാത്ര തിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
പുതുക്കിയ വീസ പാസ്‍പോര്‍ട്ടിൽ പതിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് അധികൃതരുടെ വിശദീകരണം
യുകെയില്‍ എത്തുന്ന ഹൈതം ബിന്‍ താരിക്ക് ഗ്രേറ്റ് ബ്രിട്ടന്റെയും വടക്കന്‍ അയര്‍ലന്‍ഡിന്റെയും യുകെ രാജാവും കോമണ്‍വെല്‍ത്തിന്റെ തലവനുമായ ചാള്‍സ് മൂന്നാമന്‍ രാജാവിനെ അഭിനന്ദിക്കുകയും ചെയ്യുമെന്നും വാര്‍ത്ത ഏജന്‍സിയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.