ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു
നൂറ്റാണ്ടുകള്‍ നീളുന്ന അതിബൃഹത്തായ ചരിത്ര പാരമ്പര്യമുള്ള നാടിനെ അടുത്തറിയാന്‍ ഗള്‍ഫ് വിദ്യാര്‍ത്ഥികള്‍ ദില്ലിലേക്ക് യാത്രതിരിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ ഏഴാം സീസണ്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ദുബായ്: ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ ഏഴാം സീസണ്‍ യാത്ര ദുബായില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇരുപത് വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം വെള്ളിയാഴ്ച പുലര്‍ച്ചെ ദില്ലിയിലെത്തും.
നൂറ്റാണ്ടുകള്‍ നീളുന്ന അതിബൃഹത്തായ ചരിത്ര പാരമ്പര്യമുള്ള നാടിനെ അടുത്തറിയാന്‍ ഗള്‍ഫ് വിദ്യാര്‍ത്ഥികള്‍ ദില്ലിലേക്ക് യാത്രതിരിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ ഏഴാം സീസണ്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹം പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ പരിപാടിയില്‍ ഏറ്റെടുത്തതില്‍ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.
ജോയ് ആലുക്കാസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ്, എയര്‍ ഇന്ത്യ റീജ്യണല്‍ മാനേജര്‍ മോഹിത് സെയിന്‍, യുഎഇ എക്സ്ചേഞ്ച് പ്രതിനിധി വിനോദ് നമ്പ്യാര്‍, യുഎഇയിലെ വിവിധ മേഖലകളിലെ പൗരപ്രമുഖര്‍ തുടങ്ങിയവര്‍ ഫ്ലാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. ഫ്ലാഗ് ഓഫിനു മുന്നോടിയായി നടത്തിയ റോഡ് ഷോയ്ക്ക് ആവേശകരമായ സ്വീകരണമാണ് ഷാര്‍ജ ഇന്ത്യ ഇന്റര്‍ നാഷണല്‍ സ്കൂള്‍, ഗള്‍ഫ് ഏഷ്യന്‍ ഇന്ത്യന്‍സ്കൂള്‍ എന്നിവിടങ്ങളില്‍ ലഭിച്ചത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 20 വിദ്യാര്‍ത്ഥികളാണ് ഇക്കുറി പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യനില്‍ യോഗ്യത നേടിയത്.