Indian Embassy Riyadh: കാലാവധി പൂർത്തിയാക്കി മടങ്ങുന്ന അംബാസഡർക്ക് ഇന്ത്യൻ സമൂഹം യാത്രയയപ്പ് നൽകി
വിദേശകാര്യ മന്ത്രാലയത്തിൽ വകുപ്പ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം ലഭിച്ച് ന്യൂ ഡൽഹിയിലേക്ക് പോകുന്ന അദ്ദേഹത്തിന് കോൺസുലർ, പാസ്‌പോർട്ട്, വിസ, വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ഡെസ്‌കിന്റെ പൂർണചുമതലയാണ് ലഭിക്കുക.
റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) മൂന്നുവർഷത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിനും (Dr. Ausaf Sayeed) ഭാര്യ ഫര്‍ഹ സഈദിനും (Farha Sayeed) റിയാദിലെ ഇന്ത്യന്‍ പൗരാവലി യാത്രയയപ്പ് നല്‍കി. വിദേശകാര്യ മന്ത്രാലയത്തിൽ (Ministry of External Affairs) വകുപ്പ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം ലഭിച്ച് ന്യൂ ഡൽഹിയിലേക്ക് പോകുന്ന അദ്ദേഹത്തിന് കോൺസുലർ, പാസ്‌പോർട്ട്, വിസ, വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ഡെസ്‌കിന്റെ പൂർണചുമതലയാണ് ലഭിക്കുക.
ഈ മാസം അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കും. റിയാദിലെ റൗദ അല്‍അമാകിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളും സാമൂഹികപ്രവർത്തകരും പങ്കെടുത്തു. അംബാസഡറെയും പത്നിയെയും ബൊക്കെ നല്‍കി ആദരിച്ചു. സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സൈഗം ഖാൻ അധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട്, സലീം മാഹി, അശ്റഫ് വേങ്ങാട്ട്, സി.പി. മുസ്തഫ, സലീം കളക്കര, ഷാജി സോണ, ലത്തീഫ് ഓമശേരി, അനസ് മാള, റഹ്മത്ത് തിരുത്തിയാട്, നസീര്‍ ഹനീഫ, ശഫീഖ്, ഷഫീഖ്, ഹാതിം, ഫഹദ്, ഷംനാസ് കുളത്തൂപ്പുഴ, സലാം പെരുമ്പാവൂർ, നവാസ് ഒപ്പീസ്, ശഫീഖ് പാനായിൽ, ഡോ. അബ്ദുല്‍ അസീസ്, സിദ്ദീഖ് തുവ്വൂർ, ഹുസൈൻ ദവാദ്മി, അബൂബക്കർ സിദ്ദീഖ്, ഇല്യാസ് കല്ലുമൊട്ടക്കൽ, ഡോ. ജയചന്ദ്രൻ, ബിൻഷാദ്, നിഷാദ് ആലംകോട്, നബീൽ സിറാജുദ്ദീൻ, മുഹമ്മദ് റാസി, ഹസൻ ഹർഷാദ്, റാഫി കൊയിലാണ്ടി, മജീദ് പൂളക്കാടി, ബിനു ശങ്കർ, സലീം പാറയിൽ, ടി.വി.എസ്. സലാം, കെ.സി. ഷാജു, പൂക്കോയ തങ്ങൾ, നിഹ്മത്തുല്ല, സനൂപ് പയ്യന്നൂർ, ഷരീഫ്, കബീർ പട്ടാമ്പി, ഗോപൻ, ആതിര ഗോപൻ തുടങ്ങിവര്‍ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് അംബാസഡര്‍ക്ക് ബൊക്കെ നല്‍കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘടനാ പ്രതിനിധികളും അംബാസഡർക്ക് ബൊക്കെ നൽകാനെത്തി.
സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ അഞ്ഞൂറിൽ താഴെ
റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) പുതിയ കൊവിഡ് കേസുകളുടെ (New Covid Cases) പ്രതിദിന എണ്ണം അഞ്ഞൂറിൽ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് പുതിയതായി 476 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 719 പേർ സുഖം പ്രാപിച്ചു (Covid Recoveries). ഒരു മരണം കൊവിഡ് ബാധിച്ചാണെന്ന് (Covid Death) സ്ഥിരീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം (Ministry of Health അറിയിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,46,066 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,25,107 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,001 ആയി. രോഗബാധിതരിൽ 11,957 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 522 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.19 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമായി. 24 മണിക്കൂറിനിടെ 60,558 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 140, ജിദ്ദ - 45, ദമ്മാം - 26, മക്ക - 18, മദീന - 17, അബഹ - 17, തായിഫ് - 16, ഹുഫൂഫ് - 14 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 6,10,58,520 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,59,77,577 ആദ്യ ഡോസും 2,42,21,106 രണ്ടാം ഡോസും 1,08,59,837 ബൂസ്റ്റർ ഡോസുമാണ്.