പ്രവാസി ഇന്ത്യൻ വ്യവസായി ഡോ. റാം ബുക്സാനി ദുബൈയിൽ അന്തരിച്ചു

1959 നവംബറിൽ 18 വയസ്സുള്ളപ്പോൾ കടൽ മാർഗം ദുബൈയില്‍ എത്തിയ റാം ബുക്സാനി യുഎഇയിലെ അറിയപ്പെടുന്ന ബിസിനസ്‌ വ്യക്തിത്വവും മനുഷ്യസ്‌നേഹിയുമായിരുന്നു. 

Indian businessman Ram Buxani died in dubai

ദുബൈ: യുഎഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ വ്യവസായി ഡോ. റാം ബുക്സാനി ദുബൈയില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ഐ.ടി.എൽ കോസ്മോസ് ഗ്രൂപ്പിന്റെ ചെയർമാനാണ്.

1959 നവംബറിൽ 18 വയസ്സുള്ളപ്പോൾ കടൽ മാർഗം ദുബൈയില്‍ എത്തിയ റാം ബുക്സാനി യുഎഇയിലെ അറിയപ്പെടുന്ന ബിസിനസ്‌ വ്യക്തിത്വവും മനുഷ്യസ്‌നേഹിയുമായിരുന്നു. ഇൻഡസ് ബാങ്ക് ഡയറക്ടർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ, ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറം സ്ഥാപക ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. എഴുത്തുകാരനും നാടക നടനുമാണ് ഇദ്ദേഹം. 28 നാടകങ്ങളിൽ വേഷമിട്ടു. 'ടേക്കിങ് ദി ഹൈറോഡ്’ആണ് റാം ബുക്സാനിയുടെ ആത്മകഥ.

Read Also -  ഉഷ്ണതരം​ഗ മുന്നറിയിപ്പ്; അറബ് രാജ്യങ്ങളില്‍ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios