കൊച്ചി വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയില്‍ അസ്വസ്ഥത; 'കൈയില്‍ ബോംബൊന്നുമില്ലെന്ന' തമാശ കാര്യമായി
കൊച്ചി വിമാനത്താവളത്തില്‍ വെച്ച് ജീവനക്കാരി ബാഗേജ് പരിശോധിക്കുന്നതിനിടെ അല്‍പം ഭാരം തോന്നിയപ്പോള്‍ ബാഗില്‍ എന്താണെന്ന് അദ്ദേഹത്തോട് ആരാഞ്ഞു. ഇതില്‍ അസ്വസ്ഥനായ അദ്ദേഹം ബാഗില്‍ ബോംബൊന്നുമില്ലെന്ന് ജീവനക്കാരിയോട് പറയുകയായിരുന്നു.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനക്കിടെ അസ്വസ്ഥനാവുകയും, 'കൈയിൽ ബോംബൊന്നുമില്ലെന്ന്' പറയുകയും ചെയ്‍ത യാത്രക്കാരന് പണി കിട്ടി. ഇന്ന് പുലർച്ചെയാണ് ജീവനക്കാരുടെ പരിശോധനക്കിടെ തന്റെ കൈയില്‍ ബോംബ് ഇല്ലെന്ന് എറണാകുളം സ്വദേശി ദാസ് ജോസഫ് പറഞ്ഞത്. തുടർന്ന് ജീവനക്കാരി സുരക്ഷാ വിഭാഗത്തെ വിവരം അറിയിക്കുകയും ദാസ് ജോസഫിനെയും ഒപ്പമുണ്ടായിരുന്ന ഭാര്യയുടെയും യാത്ര മുടങ്ങുകയും ചെയ്‍തു.
ഓസ്‍ട്രേലിയയിലെ മകളുടെ അടുത്തേക്ക് പോകാനാണ് 63 വയസുകാരനായ ആലുവ സ്വദേശി ദാസ് ജോസഫും ഭാര്യയും കൊച്ചി വിമാനത്താവളത്തിലെത്തിയത്. കൊച്ചിയില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ ദുബൈയിലേക്കും അവിടെ നിന്ന് ഓസ്‍ട്രേലിയയിലേക്കും യാത്ര ചെയ്യാനായിരുന്നു പദ്ധതിയും ടിക്കറ്റും. കൊച്ചി വിമാനത്താവളത്തില്‍ വെച്ച് ജീവനക്കാരി ബാഗേജ് പരിശോധിക്കുന്നതിനിടെ അല്‍പം ഭാരം തോന്നിയപ്പോള്‍ ബാഗില്‍ എന്താണെന്ന് അദ്ദേഹത്തോട് ആരാഞ്ഞു. ഇതില്‍ അസ്വസ്ഥനായ അദ്ദേഹം ബാഗില്‍ ബോംബൊന്നുമില്ലെന്ന് ജീവനക്കാരിയോട് പറയുകയായിരുന്നു.
Read also: ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് മദ്യം കടത്തിയതിന് 11 കോടി പിഴ; ചതിച്ചത് രണ്ട് മലയാളികളെന്ന് പ്രവാസി
ബോംബ് എന്ന് കേട്ടതോടെ ഭയന്ന ജീവനക്കാരി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെത്തി ഇരുവരെയും കൊണ്ടുപോയി വിശദമായ പരിശോധന നടത്തി. അര മണിക്കൂറോളം സമയമെടുത്തായിരുന്നു ഈ പരിശോധനകള്‍. താന്‍ തമാശ പറഞ്ഞതാണെന്നും ഇതിനാണോ ഇത്രയും വലിയ പരിശോധനയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ സമയം പോയതിന് പുറമെ ദാസ് ജോസഫിന്റെയും ഭാര്യയുടെയും യാത്രയും മുടങ്ങി.
ജീവനക്കാരിയോട് അദ്ദേഹം സംസാരിച്ചത് വിമാനത്താവളത്തില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ ബോബ് എന്ന് അദ്ദേഹം പറഞ്ഞതായി വ്യക്തമായിട്ടുണ്ടെന്ന് സുരക്ഷാ ജീവനക്കാരും പറയുന്നു. ബോംബ് ഇല്ല എന്നാണ് താന്‍ പറഞ്ഞതെന്നാണ് ദാസ് ജോസഫിന്റെ വാദം. ബാഗ് പരിശോധനക്കും ദേഹപരിശോധനക്കും ശേഷം ബോംബ് ഭീഷണി മുഴക്കിയെന്ന കാരണം ചൂണ്ടിക്കാട്ടി യാത്രയും വിലക്കി. ഇരുവരെയും പിന്നീട് നെടുമ്പാശേരി പൊലീസിന് കൈമാറി. ദുബൈ യാത്ര മുടങ്ങിയതോടെ ദമ്പതികൾ വീട്ടിലേക്ക് മടങ്ങി.
Read also: വാഹനത്തില്‍ പൊലീസ് എമര്‍ജന്‍സി ലൈറ്റ് ഉപയോഗിച്ചു; ദുബൈയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Watch Video: