മൂന്ന് വർഷമായി പണി നിർത്തിവെച്ച കെട്ടിടം; മൂന്നാം നിലയിൽ തൂങ്ങി നിൽക്കുന്ന അസ്ഥികൂടം, മലയാളിയുടേതോ?
ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളു എന്നാണ് പൊലീസ് അറിയിച്ചത്. കേസിൽ പെട്ട് നിർമാണം നിലച്ചിരുന്ന കെട്ടിടത്തിൽ ആരും പരിശോധന നടത്തിയിരുന്നില്ല.
റിയാദ്: കിഴക്കൻ പ്രവശ്യയിലെ തുഖ്ബയിൽ പണി നടക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. മൂന്ന് വർഷമായി പണി നിർത്തിവെച്ചിരുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് അസ്ഥികൂടം കണ്ടത്. ഇതിന് സമീപത്തുനിന്ന് ലഭിച്ച ഇഖാമയുടേയും ലൈസൻസിന്‍റേയും അടിസ്ഥാനത്തിൽ രണ്ട് വർഷം മുമ്പ് തുഖ്ബയിൽനിന്ന് കാണാതായ തിരുവനന്തപുരം, വിഴിഞ്ഞം സ്വദേശിയുടേതാവുമെന്ന നിഗമനത്തിലാണ്.
ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളു എന്നാണ് പൊലീസ് അറിയിച്ചത്. കേസിൽ പെട്ട് നിർമാണം നിലച്ചിരുന്ന കെട്ടിടത്തിൽ ആരും പരിശോധന നടത്തിയിരുന്നില്ല. നിർമാണം പുനരാരംഭിച്ചതിനെ തുടർന്ന് പണിക്കായി കഴിഞ്ഞ ദിവസം തൊഴിലാളികൾ എത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. കൂടുതൽ പരിശോധനകൾക്കായി അസ്ഥികൂടം ഖത്വീഫ് ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി വളൻറിയർ മണിക്കുട്ടൻ പറഞ്ഞു.
Read Also - അയോധ്യക്കും മേലെ, ആകാശം മുട്ടെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം വരുന്നു; അതും ഇന്ത്യക്ക് പുറത്ത്
രണ്ട് വർഷം മുമ്പ് തുഖ്ബയിലെ റിയാദ് സ്ട്രീറ്റിൽ ഏ.സി മെയിൻറനൻസ് കട നടത്തുകയായിരുന്ന മലയാളിയെയാണ് കാണാതായത്. ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കാണാതായ മലയാളിയുടെ കുടുംബം. ഇദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് ഭാര്യ ഇന്ത്യൻ എംബസിയിലും നോർക്ക റൂട്സിലും പരാതി നൽകിയിരുന്നു. അസ്ഥികൂടത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ പരിശോധന പൂർത്തിയാകാതെ ഉറപ്പിക്കാൻ സാധിക്കില്ല.
ഗ്യാസില്‍ നിന്ന് തീപ്പൊള്ളലേറ്റു; ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: മലയാളി ജിദ്ദയിൽ തീപ്പൊള്ളലേറ്റ് മരിച്ചു. മലപ്പുറം കരിങ്കല്ലത്താണി മുതുക്കുംപുറത്തെ പരേതനായ അത്തിക്കോടന്‍ മുഹമ്മദിന്റെ മകന്‍ കുഞ്ഞീതു (57) ആണ് മരിച്ചത്. ഗ്യാസില്‍ നിന്ന് തീപൊള്ളലേറ്റ് ചികിത്സയിലായിരുന്നു.
ഭാര്യ : മുതുക്കുംപുറത്തെ പരേതനായ അമ്പാട്ടുപറമ്പില്‍ മുഹമ്മദിന്റെ മകള്‍ ഫാത്തിമ. മക്കള്‍ : അബ്ദുല്‍സലാം (ജിദ്ദ ) സുബൈര്‍, ഹംസ ഫൈസി (വൈലത്തൂര്‍ കുറുങ്കാട് മിസ്ബാഹുല്‍ഹുദ മദ്രസ പ്രധാന അദ്ധ്യാപകന്‍), ആസ്യ മരുമക്കള്‍: വെള്ളാപ്പുള്ളി സീനത്ത്, ഷഹന ഷെറിന്‍ മാന്തോണി, ആലത്തറ ജബ്ബാര്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയില്‍ നടത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ᐧ