വിസ, ടിക്കറ്റ്, താമസം, ഭക്ഷണം സൗജന്യം; 30 ദിവസം ശമ്പളത്തോടുകൂടിയ അവധി, വൻ തൊഴിലവസരം സർക്കാർ ഏജൻസി വഴി നിയമനം
വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, കപ്പൽശാലയിലേക്കും തിരിച്ചും യാത്രാസൗകര്യം, ഇൻഷുറൻസ് എന്നിവ കമ്പനി സൗജന്യമായി നൽകുന്നു. കൂടാതെ പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും (അടിസ്ഥാന ശമ്പളം) പ്രതിവർഷം ഒരു (1) റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റും കമ്പനി നൽകുന്നു.
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന വിദേശ രാജ്യമായ തുർക്കിയിലെ പ്രമുഖ കപ്പൽശാലയിലെ വിവിധ ഒഴിവുകളിലേക്ക് അനുയോജ്യരായ എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും കപ്പൽ നിർമ്മാണശാലയിൽ 5 വർഷത്തെ തൊഴിൽ പരിചയം ഉള്ളവരായിരിക്കണം.
1. മെക്കാനിക്കൽ എഞ്ചിനീയർ: ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലും കമ്മീഷൻ ചെയ്യുന്നതിലും കപ്പൽശാലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം: 2000 USD to 2500 USD.
2. പൈപ്പിംഗ് എഞ്ചിനീയർ: പൈപ്പിംഗ് ഫാബ്രിക്കേഷൻ, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ് എന്നിവയിൽ കപ്പൽശാലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം: 2000 USD to 2500 USD.
3. ഇലക്ട്രിക്കൽ എഞ്ചിനീയർ: ഇലക്ട്രിക്കൽ സിസ്റ്റം ഇൻസ്റ്റാളേഷൻ ടെസ്റ്റിംഗിലും കമ്മീഷനിംഗിലും കപ്പൽശാലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം: 2000 USD to 2500 USD.
4. പൈപ്പിംഗ് QA/QC എഞ്ചിനീയർ: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ഷിപ്യാർഡ് പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ശമ്പളം: 1500 USD to 2000 USD.
5. മെക്കാനിക്കൽ QA/QC എഞ്ചിനീയർ: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ഷിപ്യാർഡ് പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ശമ്പളം: 1500 USD to 2000 USD.
6. ഇലക്ട്രിക്കൽ QA/QC എഞ്ചിനീയർ: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ഷിപ്യാർഡ് പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ശമ്പളം: 1500 USD to 2000 USD.
വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, കപ്പൽശാലയിലേക്കും തിരിച്ചും യാത്രാസൗകര്യം, ഇൻഷുറൻസ് എന്നിവ കമ്പനി സൗജന്യമായി നൽകുന്നു. കൂടാതെ പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും (അടിസ്ഥാന ശമ്പളം) പ്രതിവർഷം ഒരു (1) റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റും കമ്പനി നൽകുന്നു.
Read Also - കുറഞ്ഞ ശമ്പളം 4110 റിയാൽ, വിസയും താമസവും ടിക്കറ്റും സൗജന്യം; ഇപ്പോൾ അപേക്ഷിക്കാം, സൗദിയില്‍ വന്‍ തൊഴിലവസരം
ഈ റിക്രൂട്ട്മെൻറിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ പതിച്ചത്), പാസ്സ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 2024 ജൂൺ 26ാം തീയതിയ്ക്ക് മുന്നേ eu@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/9778620460.