സൗദിയിൽ ടൂറിസം മേഖലയിൽ സ്വദേശി ജീവനക്കാരുടെ എണ്ണം കാൽലക്ഷത്തിലധികം, വൻ വർധന

സൗദി അറേബ്യയിലെ ടൂറിസം മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 

huge increase in native employees in saudi arabias tourism sector

റിയാദ്: സൗദി വിനോദ സഞ്ചാര മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി പൗരരുടെ എണ്ണം കാൽലക്ഷത്തിലധികമായി. ഈ വർഷം രണ്ടാം പാദത്തിൽ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഏകദേശം 2,46,000 എത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി. 

Read Also -  നിർത്തിവെച്ച സർവീസ് ഇൻഡിഗോ വീണ്ടും ആരംഭിക്കുന്നു; യാത്രക്കാർക്ക് ആശ്വാസം, കോഴിക്കോട് നിന്ന് നേരിട്ട് പറക്കാം

ഈ മേഖലയിലെ മൊത്തം തൊഴിലാളികളുടെ 25.6 ശതമാനമാണിത്. സൗദിയിതര തൊഴിലാളികളുടെ എണ്ണം 7,13,200 ആണ് (74.4 ശതമാനം). ടൂറിസം പ്രവർത്തനങ്ങളിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 9,59,000 കവിഞ്ഞിട്ടുണ്ട്. 2023ലെ പാദത്തെ അപേക്ഷിച്ച് 5.1 ശതമാനം വർധനവുള്ളതായും അതോറിറ്റി സൂചിപ്പിച്ചു. ടൂറിസം പ്രവർത്തനങ്ങളിലെ പുരുഷ തൊഴിലാളികളുടെ എണ്ണം 8,31,000ആണ്. 86.6 ശതമാനം. സ്ത്രീകളുടെ എണ്ണം ഏകദേശം 1,28,000 ആണ്. അഥവാ മൊത്തം ആളുകളുടെ 13.4 ശതമാനമെന്നും അതോറിറ്റി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios