നബിദിനം; കുവൈത്തില്‍ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒക്ടബോര്‍ ഒന്‍പതിന് അവധിയായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. 

Holiday declared in Kuwait for prophets birthday

കുവൈത്ത് സിറ്റി: നബി ദിനത്തോടനുബന്ധിച്ച് കുവൈത്തില്‍ ഒക്ടോബര്‍ ഒന്‍പതിന് അവധി പ്രഖ്യാപിച്ചു. കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷനാണ് കഴിഞ്ഞ ദിവസം അവധി സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒക്ടബോര്‍ ഒന്‍പതിന് അവധിയായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. പ്രത്യേക തൊഴില്‍ സ്വാഭാവത്തിലുള്ള സ്ഥാപനങ്ങള്‍ക്ക്, പൊതുജന താത്പര്യം കണക്കിലെടുത്ത്, അവരുടെ അവധി സംബന്ധിച്ച തീരുമാനമെടുക്കാം. അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ പത്തിന് പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Read also: തണ്ണിമത്തനിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് ഏഴു ലക്ഷത്തിലേറെ ലഹരി ഗുളികകള്‍; അഞ്ചുപേര്‍ പിടിയില്‍

നബിദിനം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു
​​​​​​​അബുദാബി: നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ഒക്ടോബര്‍ എട്ടിന് ശമ്പളത്തോടെയുള്ള അവധി. രാജ്യത്തെ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങളും വാരാന്ത്യ അവധി ദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളാക്കി മാറ്റിയതിനാല്‍, നിലവില്‍ ഞായറാഴ്ച ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമേ ഒക്ടോബര്‍ എട്ടാം തീയ്യതിയിലെ അവധിയുടെ പ്രയോജനമുണ്ടാകൂ.

ഒമാനില്‍ ഒക്ടോബര്‍ 9ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്കും ബാധകം
മസ്‍കത്ത്: ഒമാനില്‍ നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 9 ഞായറാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും നിയമ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയ്‍ക്കും അന്ന് അവധിയായിരിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അതേസമയം  സ്വകാര്യ മേഖലയിലെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അന്ന് ജീവനക്കാര്‍ക്ക് അവധി നല്‍കാന്‍ സാധിക്കാത്ത തൊഴിലുടമകള്‍ ജീവനക്കാരുടെ അവധി നഷ്ടം നികത്തണമെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

Read also: ഗള്‍ഫിലെ പ്രമുഖ ഹോസ്‍പിറ്റല്‍ ശൃംഖലയായ ബുര്‍ജീല്‍ ഗ്രൂപ്പ് 11 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നു

Latest Videos
Follow Us:
Download App:
  • android
  • ios