ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു, അറിയിപ്പുമായി ബഹ്റൈൻ മന്ത്രാലയം

ബു​ധ​ൻ, വ്യാ​ഴം അ​വ​ധി​ക്കു​ശേ​ഷം വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങളാണ്. ശേ​ഷം ഏ​പ്രി​ൽ 21 ഞാ​യ​റാ​ഴ്ച മു​ത​ൽ അ​ധ്യ​യ​നം ആ​രം​ഭി​ക്കും.

holiday announced for schools in bahrain due to heavy rain

മനാമ: ബഹ്‌റൈനില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, കി​ന്റ​ർ​ഗാ​ർ​ട്ട​നു​ക​ൾ, എ​ന്നി​വ​ക്കെ​ല്ലാം അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

ബു​ധ​ൻ, വ്യാ​ഴം അ​വ​ധി​ക്കു​ശേ​ഷം വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങളാണ്. ശേ​ഷം ഏ​പ്രി​ൽ 21 ഞാ​യ​റാ​ഴ്ച മു​ത​ൽ അ​ധ്യ​യ​നം ആ​രം​ഭി​ക്കും. ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. പല സ്ഥലങ്ങളിലും ശക്തമായ ഇടിയോട് കൂടിയ മഴയാണ് പെയ്തത്. ഏപ്രില്‍ 15, 16 തീയതികളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ബഹ്‌റൈന്‍ ദേശീയ കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നത് കൊണ്ട് മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു.

Read Also - കലിതുള്ളി മഴയെത്തി; യുഎഇയില്‍ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ, ഒരു മരണം

അതേസമയം ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇതുവരെ പ്രവർത്തനക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളിൽ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണൽ സെന്‍റര്‍ ഫോർ എമർജൻസി മാനേജ്‌മെന്‍റ്  അറിയിച്ചു. അൽ-ബുറൈമിയിൽ നിന്ന് സോഹാറിലേക്കുള്ള വാദി അൽ ജിസി റോഡും, അൽ ജബൽ അൽ അഖ്ദർ റോഡും  സുരക്ഷാ കണക്കിലെടുത്ത് അടച്ചിട്ടതായി അറിയിപ്പിൽ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം ബാധിച്ച ഗവർണറേറ്റുകളിൽ വൈദ്യുതി മുടക്കം  നേരിടുന്നതായും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടുണ്ട് . എന്നാൽ  വൈദ്യുതി വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള  നടപടിക്രമണങ്ങൾ പുരോഗമിച്ചു വരുന്നതായും നാഷണൽ സെൻറർ ഫോർ എമർജൻസിയുടെ പ്രസ്താവനയിൽ പറയുന്നു. 

വടക്കൻ ബാത്തിനായിൽ സ്ഥിചെയ്യുന്നതും യുഎഇ  അതിർത്തിയോടു ചേർന്നുള്ളതുമായ 
ഷിനാസിലെ നിരവധി വീടുകളിൽ കുടുങ്ങിയ 46 പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) രക്ഷപ്പെടുത്തിയാതായി സിവിൽ ഡിഫൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗവർണറേറ്റിലെ ദേശീയ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റിന്‍റെ(എൻസി.ഇ.എം) ഏകോപനത്തിൽ രക്ഷപ്പെടുത്തിയവരെ അഭയ കേന്ദ്രങ്ങളിലേക്ക്  മാറ്റിയതായി സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios