ഉപഭോക്താക്കൾക്ക് പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ യൂണിയൻ കോപ്പ്
പ്രദേശവാസികളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് പുതുതായി തുടങ്ങുന്ന മാളിൽ ആറ് കിയോസ്കുകളും 19 റീറ്റെയ്ൽ സ്റ്റോറുകളും ഉള്ള 28,253.09 sq. ft വിസ്‌തീർണമുള്ള ഹൈപ്പർ മാർക്കറ്റ് ഉണ്ടായിരിക്കും.
റീറ്റെയ്ൽ രംഗത്ത് പുതിയ കുതിപ്പിന് ഒരുങ്ങുകയാണ് യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് യൂണിയൻ കോപ്പ്. ഉപഭോക്താക്കൾക്ക് പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതിനായി 70,698.69 sq. ft. വിസ്തീർണത്തിലാണ് പുതിയ മാൾ ഒരുങ്ങുന്നത്. ദുബയ് അൽ ഖവാനീജ് 2 പ്രദേശത്ത് നിർമിക്കുന്ന മാളിന്റെ ഉദ്‌ഘാടനം അടുത്ത വർഷം പകുതിയോടെ നടക്കും.
പ്രദേശവാസികളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് പുതുതായി തുടങ്ങുന്ന മാളിൽ ആറ് കിയോസ്കുകളും 19 റീറ്റെയ്ൽ സ്റ്റോറുകളും ഉള്ള 28,253.09 sq. ft വിസ്‌തീർണമുള്ള ഹൈപ്പർ മാർക്കറ്റ് ഉണ്ടായിരിക്കും. ഏതാണ്ട് 92 രണ്ടു വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും.
ദുബയ് റീറ്റെയ്ൽ മേഖലയിലെ വികസനങ്ങളുടെ ഭാഗമായുള്ള പുതിയ മാൾ കെട്ടിടം സുസ്ഥിരത മുന്നിൽ കണ്ട് സൗരോർജം ഉപയോഗിക്കാനുള്ള സൗകര്യങ്ങളോടെയാണ് നിർമ്മിക്കുന്നത്. മാൾ കെട്ടിടത്തിൻറെ മുകൾ ഭാഗം സൗരോർജ പദ്ധതിക്കുള്ള പാനലുകൾ പാകിയാകും ഈ സൗകര്യം നടപ്പിലാക്കുക. ഇതുവഴി ലഭ്യതക്കുറവുള്ള ഊർജ്ജത്തിൻറെ ഉപയോഗം കുറയ്ക്കുകയും സാമൂഹിക സുസ്ഥിരത പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ പ്രവർത്തനം ആരംഭിക്കുക എന്നെ ലക്ഷ്യങ്ങളും യൂണിയൻ കോപ്പിനുണ്ടെന്ന് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ സുഹൈൽ അൽ ബസ്താക്കി പറഞ്ഞു.
പുതിയ മാൾ അൽ ഖവാനീജ്, മിർദിഫ്, അൽ വർക്ക, അൽ മിസ്ഹർ, അൽ മുഹൈസ്‌ന എന്നീ പ്രദേശങ്ങളിലെ താമസക്കാർക്കും സഹായകമാകും. ഒറ്റ നിലയിൽ ഒരുങ്ങുന്ന മാളിൽ പലചരക്ക്, വീട്ടുത്പന്നങ്ങൾ, പ്രീമിയം ഉത്പന്നങ്ങൾ എന്നിവ ലഭ്യമാകും. ഇതോടൊപ്പം നിരവധി ആളുകൾക്ക് ജോലി നൽകുന്നതിനും പുതിയ സംരംഭം സഹായകമാകും.