സൗദി അറേബ്യയില്‍ പലയിടങ്ങളിലും ശക്തമായ മഴ; റോഡുകളില്‍ വെള്ളക്കെട്ട്

മക്കയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

heavy rain lashes parts of saudi arabia lead to flooding

റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയില്‍ വ്യാപകമായി വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായി. മക്കയിലും മദീനയിലും ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതൽ പെയ്തത്. വാദി ഫാത്തിമയിലും മലവെള്ളത്തിന്റെ കുത്തൊഴുക്കുണ്ട്. തായിഫിലും ശക്തമായ മഴ ലഭിച്ചു. മദീന മേഖലയിലെ  അല്‍ ഈസ് ഗവര്‍ണറേറ്റില്‍ ശക്തമായ മഴ പെയ്തു. ഇതേ തുടര്‍ന്ന് താഴ്വാരങ്ങളിലും മറ്റും മഴവെള്ളം നിറഞ്ഞൊഴുകി. വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ മുങ്ങുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ജാഗ്രത പാലിക്കണമെന്ന് മദീന മേഖലയിലെ സൗദി സിവില്‍ ഡിഫന്‍സ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read Also -  കനത്ത മഴ വരുന്നൂ, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത പാലിക്കണം, പുതിയ കാലാവസ്ഥ അറിയിപ്പുമായി യുഎഇ

അതേസമയം സൗ​ദി അ​റേ​ബ്യ​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളി​യാ​ഴ്ച വ​രെ അസ്ഥിരമായ കാലാവസ്ഥ അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് സൗ​ദി അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കിയിട്ടുണ്ട്. മ​ദീ​ന, മ​ക്ക, ജി​ദ്ദ, അ​ബ​ഹ, ന​ജ്‌​റാ​ൻ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​നും ഇ​ടി​മി​ന്ന​ലി​നും മി​ത​മാ​യ​തോ ക​ന​ത്ത​തോ ആ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അറിയിച്ചു. മഴ സാധ്യത പ്രവചിച്ചതിനാല്‍ സൗ​ദി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പും ന​ൽ​കി​യിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios