മദീനയില്‍ കനത്ത മഴയിൽ റോഡുകള്‍ തകര്‍ന്നു; കാറുകള്‍ക്ക് കേടുപാടുകള്‍
കഴിഞ്ഞ ദിവസം സൗദിയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മദീനയിലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചിരുന്നു.
മദീന: മദീനയില്‍ പെയ്ത കനത്ത മഴയില്‍ റോഡുകള്‍ തകര്‍ന്നു. കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മദീനയില്‍ പെയ്തത്.
കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് മദീന, അല്‍ഹനാകിയ, വാദി അല്‍ഫറഅ് എന്നിവിടങ്ങളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. മദ്റസതീ പ്ലാറ്റ്ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നു. കഴിഞ്ഞ ദിവസം സൗദിയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മദീനയിലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചിരുന്നു.
24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് മദീന അല്‍മതാര്‍ ഡിസ്ട്രിക്ടിലാണ്. 35.2 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ശനിയാഴ്ച രാവിലെ 9 വരെയുള്ള സമയത്ത് മക്ക, മദീന, അല്‍ഖസീം, അസീര്‍, തബൂക്ക്, ജിസാന്‍, നജ്റാന്‍, അല്‍ബാഹ എന്നീ 8 പ്രവിശ്യകളില്‍ മഴ പെയ്തു.
Read Also - അടുത്ത ചൊവ്വാഴ്ച വരെ സൗദിയിൽ മഴ തുടരാൻ സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം