യുഎഇയില്‍ കനത്ത മഴ, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം; ജാഗ്രതാ മുന്നറിയിപ്പ് നൽകി അധികൃതർ
മഴയ്ക്കൊപ്പം ശക്തമായ കീറ്റും വീശി. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്.
അബുദാബി: യുഎഇയില്‍ കനത്ത മഴയും ശക്തമായ കാറ്റും. ഞായറാഴ്ച രാവിലെ യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.
ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ മഴ പെയ്തു. ഷാർജയിലെ മലീഹ, ഇബ്ൻ റാഷിദ് റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. വാദികൾ നിറഞ്ഞൊഴുകി. ഷാര്‍ജയിലെ അല്‍ ദെയ്ദ് റോഡില്‍ നേരിയ തോതില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. ദേശീയ കാലാവസ്ഥ കേന്ദ്രം പല ഭാഗങ്ങളിലും ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളും പുറപ്പെടുവിച്ചിരുന്നു. ഇന്നും പലയിടങ്ങളിലും മഴയ്ക്ക് സാധ്യത പ്രതീക്ഷിക്കുന്നുണ്ട്.
മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും വീശിയിരുന്നു. ഇതോടെ ദൂരക്കാഴ്ച കുറഞ്ഞു. മഴയെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Also - പെട്രോൾ, ഡീസൽ വില കുറച്ചു; യുഎഇയിൽ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു, ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം