ഉഷ്ണതരംഗ മുന്നറിയിപ്പ്; അറബ് രാജ്യങ്ങളില്‍ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും
മിക്ക പ്രദേശങ്ങളിലും താപനില വർധിച്ച് നാൽപ്പത് ഡിഗ്രിയിലെത്തും.
കുവൈത്ത് സിറ്റി: ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി അറബ് കാലാവസ്ഥാ കേന്ദ്രം. അടുത്ത ബുധനാഴ്ച മുതൽ നിരവധി അറബ് രാജ്യങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിൽ ഈ ആഴ്‌ച അവസാനത്തോടെ താപനില ഗണ്യമായി ഉയരും.
മിക്ക പ്രദേശങ്ങളിലും താപനില വർധിച്ച് നാൽപ്പത് ഡിഗ്രിയിലെത്തും. ഇറാഖ്, കുവൈത്ത്, കിഴക്കൻ സൗദി അറേബ്യ എന്നിവയുടെ പല ഭാഗങ്ങളിലും 50 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. അറേബ്യൻ പെനിൻസുലയുടെ പല ഭാഗങ്ങളിലും ചൂട് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
Read Also - കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം, ഒരാള്‍ മരിച്ചു
സൗദി അറേബ്യയിലെ അല്‍ഖസീമില്‍ വന്‍ തീപിടിത്തം
റിയാദ്: സൗദി അറേബ്യയില്‍ അല്‍ഖസീം പ്രവിശ്യയില്‍പ്പെട്ട അല്‍റസിന് സമീപം വന്‍ തീപിടിത്തം. അല്‍റസിനും അല്‍ഖരൈനുമിടയില്‍ അല്‍റുമ്മ താഴ്വരയിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച വൈകുന്നേരമാണ് തീ പടര്‍ന്നു പിടിച്ചത്.
താഴ്വരയില്‍ മരങ്ങളും കുറ്റിച്ചെടികളും ഉള്ളതിനാല്‍ പടര്‍ന്നു പിടിച്ച തീയണയ്ക്കാന്‍ സിവില്‍ ഡിഫന്‍സ് സംഘം മണിക്കൂറുകള്‍ പരിശ്രമിച്ചു. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം