Asianet News MalayalamAsianet News Malayalam

സ്വകാര്യ മേഖല ജീവനക്കാർക്ക് ആരോഗ്യ ഇന്‍ഷുറൻസ് നിർബന്ധം; പുതിയ വിസ എടുക്കാനും പുതുക്കാനും കഴിയില്ല, അറിയിപ്പ്

ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തില്ലെങ്കില്‍ വിസ പുതുക്കാനും പുതിയ വിസ എടുക്കാനും സാധിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

health insurance mandatory for private sector employees in uae from january
Author
First Published Oct 4, 2024, 6:15 PM IST | Last Updated Oct 4, 2024, 6:15 PM IST

അബുദാബി: ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി യുഎഇ. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കാത്ത തൊഴിലുടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജനുവരി 1 മുതൽ ഇൻഷുറൻസ് ഇല്ലെങ്കിൽ വിസ പുതുക്കാനും പുതിയ വിസ എടുക്കാനും സാധിക്കില്ല. യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് ഈ നിർബന്ധിത ഇൻഷുറൻസ് പദ്ധതി വ്യാപിപ്പിക്കുകയാണ്. തൊഴിലുടമയാണ് ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കേണ്ടത്. ഇതിനായി ജീവനക്കാരില്‍ നിന്ന് പണം പിരിക്കാന്‍ പാടില്ലെന്നാണ് നിയമം. ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകിയില്ലെങ്കിൽ ആളൊന്നിന് മാസം 500 ദിർഹം വീതം പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

Read Also - 16 വര്‍ഷത്തെ ശ്രമം, ലൈവ് നറുക്കെടുപ്പ് കാണുന്നതിനിടെ പ്രവാസി ഡെലിവറി ഡ്രൈവറുടെ 'തലവര' മാറി; ഇനി കോടീശ്വരൻ

 

Latest Videos
Follow Us:
Download App:
  • android
  • ios