പ്രവാസിക്ക് പാര്‍സല്‍ വഴി എത്തിയ ഷൂസിനുള്ളില്‍ ലഹരി ഗുളികകള്‍

ഷൂസിനുള്ളില്‍ പെട്ടെന്ന് ശ്രദ്ധയില്‍പെടാതെ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകള്‍. ഇവ കണ്ടെടുത്തതോടെ പാര്‍സല്‍ ഏറ്റുവാങ്ങാന്‍ ആരാണ് എത്തുന്നത് എന്നറിയാന്‍ അധികൃതര്‍ കാത്തിരുന്നു. 

Hallucinogenic pills found in expats shoe parcel in Kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ച് ലഹരി വസ്‍തുക്കള്‍ കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തി. പാര്‍സലില്‍ എത്തിയ ഒരു ജോഡി ഷൂസിനുള്ളില്‍ നിന്നാണ് കുവൈത്ത് എയര്‍ കാര്‍ഗോ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് ലഹരി ഗുളികകള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ഒരു പ്രവാസി അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു.

ഷൂസിനുള്ളില്‍ പെട്ടെന്ന് ശ്രദ്ധയില്‍പെടാതെ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകള്‍. ഇവ കണ്ടെടുത്തതോടെ പാര്‍സല്‍ ഏറ്റുവാങ്ങാന്‍ ആരാണ് എത്തുന്നത് എന്നറിയാന്‍ അധികൃതര്‍ കാത്തിരുന്നു. വൈകുന്നേരത്തോടെ ഒരു പ്രവാസി എത്തി പാര്‍സല്‍ സ്വീകരിച്ചതും ഇയാളെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു. പിടിച്ചെടുത്ത ലഹരി ഗുളികകളും അറസ്റ്റിലായ പ്രവാസിയെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അറസ്റ്റിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ വിശദ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Read also: കുവൈത്തില്‍ അന്‍പതിലധികം കുട്ടികളെ പീ‍ഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

വര്‍ക്ക് പെര്‍മിറ്റിന് പ്രവാസികളില്‍ നിന്ന് പണം വാങ്ങിയതിന് നടപടി
​​​​​​​മനാമ: ബഹ്റൈനില്‍ തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട തട്ടിപ്പിന് ഒരാളെ അറസ്റ്റ് ചെയ്‍തു. നിയമ വിരുദ്ധമായി മൂന്ന് പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് സംഘടിപ്പിച്ച് നല്‍കിയതിനാണ് ഒരു പ്രവാസി പിടിയിലായതെന്ന് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. സംഭവത്തില്‍ അറസ്റ്റിലായതും ഒരു പ്രവാസി തന്നെയാണ്.

നിയമ വിരുദ്ധമായി തൊഴില്‍ പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച് നല്‍കിയതിന് ഇയാള്‍ പണവും ഈടാക്കിയിരുന്നു. വിദേശത്തു വെച്ചാണ് പണം സ്വീകരിച്ചത്. സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടരുകയാണെന്നും അത് പൂര്‍ത്തിയായ ശേഷം പ്രതിയെ വിചാരണയ്ക്കായി ലോവര്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുമെന്നും അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ പ്രവാസിയും നിയമവിരുദ്ധമായി തൊഴില്‍ പെര്‍മിറ്റ് സംഘടിപ്പിച്ചവരും ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read also: ഇറച്ചിയിലും കറന്‍സിയിലും കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മൂന്ന് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

Latest Videos
Follow Us:
Download App:
  • android
  • ios