ഹജ്ജ് തീർത്ഥാടകർക്ക് പുതിയ മാർഗ നിർദേശങ്ങൾ; ചില വസ്തുക്കള്‍ മക്ക ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്ക്
തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് കൂർത്ത വസ്തുക്കളും, കത്തുന്ന വാതകങ്ങളും ഹറമിനകത്തേക്ക് പ്രവേശിപ്പിക്കാൻ പാടില്ല.
റിയാദ്: ഹജ്ജ് തീർഥാടനത്തിൽ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാഗമായി പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാഗമായും ഹറം വൃത്തിയായി സൂക്ഷിക്കുന്നതിനായും കാപ്പി, ഈത്തപ്പഴം, വെള്ളം എന്നിവ ഒഴികെയുള്ള ഭക്ഷണങ്ങൾ ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ട്.
തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് കൂർത്ത വസ്തുക്കളും, കത്തുന്ന വാതകങ്ങളും ഹറമിനകത്തേക്ക് പ്രവേശിപ്പിക്കാൻ പാടില്ല. തീർഥാടകർ ചെറിയ ബാഗുകൾ കൈയ്യിൽ കരുതാൻ പ്രത്യേകം ശ്രദ്ധിക്കണം. വലിയ ബാഗുകൾ അകത്തേക്ക് കയറ്റുന്നതിന് നിയന്ത്രണമുണ്ട്. കൂടാതെ കുട്ടികളുടെ സ്ട്രോളർ ഉള്ളിലേക്ക് കൊണ്ടു വരുന്നതിനും വിലക്കുണ്ട്. ഹജ്ജ് അനുഷ്ടാനങ്ങൾ ബുദ്ധിമുട്ടുകളില്ലാതെ എളുപ്പം പൂർത്തീകരിക്കാൻ നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം എടുത്തു പറഞ്ഞു.
Read Also - ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
കണ്ണൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം മക്കയിലെത്തി
റിയാദ്: കണ്ണൂർ വഴിയുള്ള മലയാളി തീർത്ഥാടകരിൽ ആദ്യ സംഘവും ശനിയാഴ്ച ഉച്ചയോടെ മക്കയിലെത്തി. കണ്ണൂരിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെ ആറുമണിക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിലാണ് 361 തീർത്ഥാടകർ 8:50 ഓടെ ജിദ്ദ ഹജ്ജ് ടെർമിനൽ എത്തിയത്. ഇവരെ ഹജ്ജ് സർവീസ് കമ്പനി ഒരുക്കിയ ബസ് മാർഗ്ഗം ഉച്ചക്ക് ഒരു മണിയോടെ. മക്കയിലെ അസീസിയയിലെ താമസസ്ഥലത്ത് എത്തിച്ചു. ബിൽഡിംഗ് നമ്പർ 448 ,311 എന്നിവിടങ്ങളിലാണ് ഇവർ താമസിപ്പിച്ചിട്ടുള്ളത്.
ജിദ്ദയിലും മക്കയിലും സന്നദ്ധ സംഘടന പ്രവർത്തകരും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ഇവരെ സ്വീകരിക്കാൻ എത്തിയിരുന്നു. നാട്ടിൽ നിന്ന് എത്തിയ വളണ്ടിയർമാരുടെ സഹായ ത്തിൽ ശനിയാഴ്ച രാത്രിയോടെ ഇവർ ഉംറ നിർവഹിക്കും. കരിപ്പൂർ, കൊച്ചി എന്നീ എംപാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹാജിമാർ 7500 ഹാജിമാർ നേരത്തെ മക്കയിൽ എത്തിയിട്ടുണ്ട് . 8000 ത്തോളം മലയാളി ഹാജിമാരാണ് ഇതുവരെ മക്കയിൽ എത്തിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആദ്യമെത്തിയ സംഘം ഹാജിമാർ മക്കയിലെ വിവിധയിടങ്ങൾ സന്ദർശിക്കുന്നുണ്ട്.