രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള വേദിയായി ഹജ്ജിനെ മാറ്റരുത് -അറഫ പ്രഭാഷണത്തിൽ ശൈഖ് ഡോ. മാഹിർ അൽ മുഖൈലി

ആരാധനാ കര്‍മങ്ങളില്‍ നിന്നും പ്രാര്‍ഥനകളില്‍ നിന്നും മാറി രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കും വിഭാഗീയതയിലേക്കുമുള്ള വേദിയായി ഹജ്ജ് കര്‍മത്തെ മാറ്റുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി

Hajj pilgrimage should not be a place to raise political slogans says Makkah Imam during Arafah speech

റിയാദ്: ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി. സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന് അറഫ മൈതാനിയിൽ നടന്നു. 20 ലക്ഷം തീർഥാടകർ പങ്കെടുത്തു. അറഫയിലെ നമീറ പള്ളിയിൽ നടന്ന പ്രാർഥനയിലും അറഫ പ്രഭാഷണത്തിലും തീർഥാടകർ പങ്കുകൊണ്ടു. മക്ക ഇമാമും മുതിർന്ന പണ്ഡിത സഭാംഗവുമായ ശൈഖ് ഡോ. മാഹിർ അൽ മുഖൈലിയാണ് അറഫ പ്രഭാഷണം നിർവഹിച്ചത്. 

മുഹമ്മദ് നബിയുടെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമപുതുക്കിയ പ്രഭാഷണത്തിൽ, ആരാധനാ കര്‍മങ്ങളില്‍ നിന്നും പ്രാര്‍ഥനകളില്‍ നിന്നും മാറി രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കും വിഭാഗീയതയിലേക്കുമുള്ള വേദിയായി ഹജ്ജ് കര്‍മത്തെ മാറ്റുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കറുത്തവനും വെളുത്തവനും പണക്കാരനും പാവപ്പെട്ടവനും എല്ലാം തുല്യരാണെന്നും എല്ലാവരും ദൈവത്തിന്റെ അടിമകളാണെന്നും അദ്ദേഹം പറഞ്ഞു. 

ഫലസ്തീൻ ജനതയുടെ മോചനത്തിനായി പ്രാർഥിക്കാൻ തീർഥാടകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ജനങ്ങളുടെ ജീവനും അഭിമാനവും സംരക്ഷിക്കപ്പെടുക എന്നത് ഇസ്‌ലാമിന്റെ താത്പര്യമാണെന്നും മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കുന്നതും നീതി നടപ്പാക്കാതിരിക്കുന്നതും മതവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരെയും സമഭാവനയോടെ കാണാൻ കഴിയേണ്ടതുണ്ടെന്നും ഇമാം കൂട്ടിച്ചേർത്തു. 

മലയാളം അടക്കം ഇരുപത് ഭാഷകളിലായി ലോകത്തിലെ നൂറ് കോടി ആളുകളിലേക്കാൻ പ്രഭാഷണമെത്തിയത്.
ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അധികം വിസ്തൃതിയുള്ള നമിറ പള്ളിയും അറഫ നഗരിയും തീർഥാടകരാൽ നിറഞ്ഞു കവിഞ്ഞിരുന്നു. ശേഷം ഹാജിമാർ ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ഒരുമിച്ച് നമസ്കരിച്ച ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ തുടരും. അറഫ സംഗമത്തിന് ശേഷം ഹാജിമാർ ഇന്ന് മുസ്തലിഫയിൽ രാപ്പാർക്കും. നാളെ പെരുന്നാൾ ദിവസം ബലി കർമ്മവും, മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും. 

തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ്‍യും നിർവഹിച്ച് മിനയിലേക്ക് മടങ്ങും. പ്രാര്ഥാന നിർഭരമായ മനസ്സുമായി ദൈവസ്മരണയും ഖുർആൻ പാരായണവും നമസ്കാരവുമായി ഹാജിമാർ മിനായെ ധന്യമാക്കും. മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് ബലി പെരുന്നാൾ. ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സന്ദേശം കൂടിയാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios