യുഎഇയിലേക്ക് എത്തുന്നവര്‍ ഈ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരരുത്; 45 ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം

നിയമം ലംഘിച്ച് ഇത്തരം ഉല്‍പ്പന്നങ്ങള്‍ യുഎഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്കും മറ്റ് രാജ്യത്തേക്ക് കടത്തുന്നവര്‍ക്കും ശിക്ഷ ലഭിക്കും.

gulf news uae barred 45 goods and passengers advised to check the list before travel rvn

അബുദാബി: യുഎഇയിലേക്ക് എത്തുന്ന യാത്രക്കാര്‍ രാജ്യത്ത് നിരോധനമുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്. 45 ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനവും മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവുണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതും നിയന്ത്രണമുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ കയറ്റുതിയും ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് ഇത്തരം ഉല്‍പ്പന്നങ്ങള്‍ യുഎഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്കും മറ്റ് രാജ്യത്തേക്ക് കടത്തുന്നവര്‍ക്കും ശിക്ഷ ലഭിക്കും. യുഎഇയിലേക്ക് വരുന്നവര്‍ ലഗേജില്‍ നിരോധിത, നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അഭ്യര്‍ത്ഥിച്ചു. നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെയും നടപടിയെടുക്കും. 

നിരോധിത വസ്തുക്കള്‍

ലഹരിമരുന്ന്, വ്യാജ കറന്‍സി, മന്ത്രവാദ സാമഗ്രികള്‍, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളോ കലാസൃഷ്ടികളോ, ചൂതാട്ട ഉപകരണങ്ങള്‍, ലേസര്‍ പെന്‍ (ചുവന്ന നിറം വരുന്നത്), അപകടകരമായ മാലിന്യങ്ങള്‍, ആസ്ബറ്റോസ് പാനലും പൈപ്പും, ഉപയോഗിച്ചതും അറ്റകുറ്റപ്പണികള്‍ ചെയ്തതുമായ ടയറുകള്‍.

നിയന്ത്രിത വസ്തുക്കള്‍

ജീവനുള്ള മൃഗങ്ങള്‍, മത്സ്യങ്ങള്‍, സസ്യങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ആയുധങ്ങള്‍, വെടിമരുന്ന്, പടക്കങ്ങള്‍, മരുന്നുകള്‍, മറ്റ് സ്‌ഫോടകവസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മാധ്യമ പ്രസിദ്ധീകരണങ്ങളും ഉല്‍പ്പന്നങ്ങളും, ആണവോര്‍ജ ഉല്‍പ്പന്നങ്ങള്‍, ട്രാന്‍സ്മിഷന്‍, വയര്‍ലെസ് ഉപകരണങ്ങള്‍, ആല്‍ക്കഹോളിക് ഡ്രിങ്ക്‌സ്, കോസ്‌മെറ്റിക്‌സ്, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഇ-സിഗരറ്റ്, ഇലക്ട്രോണിക് ഹുക്ക, വാഹനങ്ങളുടെ പുതിയ ടയറുകള്‍.

Read Also -  ഹലാല്‍ നിയമലംഘനം; യുഎഇയില്‍ റെസ്റ്റോറന്റ് അടച്ചുപൂട്ടി

 ക്രൂഡ് ഓയിൽ കയറ്റുമതി; 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

റിയാദ്: സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി 2021 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. തുടർച്ചയായി മൂന്ന് മാസമായി സൗദിയിൽ നിന്നുള്ള കയറ്റുമതി ഇടിഞ്ഞിരുന്നു. ഉത്പാദനം കുറച്ചതാണ് പ്രധാന കാരണം. 

ഇന്ത്യയടക്കമുള്ള ഉപഭോക്താക്കൾ റഷ്യയിൽ നിന്നും വില കുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങുന്നതും ഇതിന് കാരണമായി. സൗദിയുടെ ക്രൂഡ് കയറ്റുമതി മെയ് മാസത്തിൽ ഒരോ ദിവസവും 69 ലക്ഷം ബാരലായിരുന്നു. ജൂണിലിത് പ്രതിദിനം 68 ലക്ഷം ബാരൽ ആയി കുറഞ്ഞു. ഒപെകുമായുള്ള ധാരണ പ്രകാരമാണ് സൗദി ഉത്പാദനവും കയറ്റുമതിയും കുറച്ചത്. വില ഇടിയാതെ നിയന്ത്രിച്ച് നിർത്തുകയായിരുന്നു ലക്ഷ്യം. ഇതോടെ ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങൾ റഷ്യയെ സമീപിച്ചു.

Read Also -  പ്രവാസികള്‍ക്ക് തിരിച്ചടി; കെട്ടിട വാടക കുതിച്ചുയർന്നു, സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്ത്

റഷ്യയിൽ നിന്നുള്ള ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയും ജൂണിൽ റെക്കോർഡ് ഉയർന്ന നിലയിലേക്ക് ഉയർന്നു. ചൈനയും ഇന്ത്യയും നേരത്തെ കാര്യമായി ഇറക്കുമതി നടത്തിയത് സൗദിയിൽ നിന്നായിരുന്നു. നിലവിൽ 10 ലക്ഷം ബാരലിന് താഴെയാണ് സൗദിയുടെ പ്രതിദിന ഉത്പാദനം. അതിനിയും കുറക്കാനാണ് സാധ്യത. ഉത്പാദനവും വിതരണവും തന്ത്രങ്ങളുടെ ഭാഗമായി കുറച്ച നീക്കം എണ്ണ വിലയിൽ സൗദിക്ക് അനുകൂലമായി തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...


 

Latest Videos
Follow Us:
Download App:
  • android
  • ios