പൊതു, സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധികള്‍, 10 ദിവസം ആഘോഷം; ദേശീയ ദിനം 'പൊടിപൊടിക്കാന്‍' ഈ എമിറേറ്റ്
വൈവിധ്യമാര്‍ന്ന പരിപാടികളാണ് പത്ത് ദിവസം എമിറേറ്റില്‍ സംഘടിപ്പിക്കുക.
ഷാര്‍ജ: യുഎഇയുടെ 52-ാമത് ദേശീയ ദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി രാജ്യം. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാര്‍ജയില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി ചൊവ്വാഴ്ച ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വിവിധ പരിപാടികളുടെ സംഘാടനം സംബന്ധിച്ച് അവലോകനം ചെയ്തു.
വൈവിധ്യമാര്‍ന്ന പരിപാടികളാണ് പത്ത് ദിവസം എമിറേറ്റില്‍ സംഘടിപ്പിക്കുക. ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പത്ത് ദിവസം നീളുന്ന ആഘോഷത്തില്‍ വ്യത്യസ്ത പരിപാടികള്‍, ശില്‍പ്പശാലകള്‍, മത്സരങ്ങള്‍, പരേഡുകള്‍ എന്നിവ സംഘടിപ്പിക്കും. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഡിസബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും. 1971ലെ എമിറേറ്റുകളുടെ ഏകീകരണത്തിന്റെ സ്മരണക്കായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയദിനം ആഘോഷിക്കുന്നത്.
Read Also- പലസ്തീൻ ജനതയ്ക്ക് യുഎഇയുടെ അടിയന്തര സഹായം; നിര്‍ദ്ദേശം നല്‍കി ശൈഖ് മുഹമ്മദ്
പ്രവാസികള്‍ക്ക് തിരിച്ചടി; സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ലൈന്‍, തനിച്ച് യാത്ര പോകുന്ന കുട്ടികളെ ബാധിക്കും
ദുബൈ: രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 5,000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 10,000 രൂപയാക്കിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്.
കുട്ടികളുടെ വിമാന ടിക്കറ്റിന് പുറമെയാണ് സര്‍വീസ് ചാര്‍ജെന്ന പേരില്‍ വീണ്ടും വന്‍തുക ഈടാക്കുന്നത്. 2018 മുതലാണ് ദുബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സര്‍വീസ് ചാര്‍ജ് നടപ്പിലാക്കി തുടങ്ങിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് യുഎഇയില്‍ അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് രക്ഷിതാക്കള്‍ അനുഗമിക്കേണ്ട വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അഞ്ചിനും 16നും ഇടയില്‍ പ്രായമുള്ളവരെയാണ്.
എന്നാല്‍ രണ്ട് മാസം മുമ്പ് തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് പരിഷ്‌കരിച്ചതായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോള്‍ സെന്റര്‍ ഏജന്റ് പറയുന്നത്.
അവധി ലഭിക്കാത്തതിനാല്‍ രക്ഷിതാക്കള്‍ കുട്ടികളെ തനിച്ച് നാട്ടിലേക്ക് അയയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ യുഎഇയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാണ് പുതിയ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...