പ്രശസ്ത സൗദി സാഹിത്യകാരൻ മുഹമ്മദ് അൽവാൻ അന്തരിച്ചു

 പ്രമുഖ പത്രപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു. 

gulf news saudi writer muhammad alwan passed away rvn

റിയാദ്: സൗദി അറേബ്യയിലെ പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും പത്രപ്രവർത്തകനും മുൻ ഗവൺമെൻറ് ഉന്നതോദ്യോഗസ്ഥനുമായ മുഹമ്മദ് അൽവാൻ അന്തരിച്ചു. 73 വയസ്സായിരുന്നു. 1950ൽ അബഹയിലാണ് ജനനം. 1974ൽ കിങ് സഊദ് യൂനിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ആർട്‌സിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദം നേടി. നോവലിസ്റ്റും കഥാകൃത്തുമായാണ് അദ്ദേഹം അറിയപ്പെട്ടത്. നിരവധി പുസ്തകങ്ങളും ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വർഷങ്ങളോളം ‘അൽയമാമ’ മാസികയുടെയും ‘അൽറിയാദ്’ പത്രത്തിെൻറയും സാംസ്കാരിക പേജുകളുടെ ചുമതല വഹിച്ചു.

സാഹിത്യ ക്ലബ്ബുകളിലും കലാസാംസ്കാരിക സംഘടനകളിലും കഥാസായാഹ്നങ്ങളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. അസീർ ഫൗണ്ടേഷൻ ഫോർ പ്രസ് ആൻഡ് പബ്ലിഷിങ്ങിെൻറ സ്ഥാപക അംഗമാണ്. സൗദി വാർത്താ മന്ത്രാലയത്തിലാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. ക്രമേണ ആഭ്യന്തര വിവര കാര്യങ്ങളുടെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ആയി ഉയർന്നു. അദ്ദേഹത്തിൻറെ നിര്യാണത്തിൽ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ നിരവധിപേർ അനുശോചിച്ചു.

ഉന്നത ധാർമികതയുടെയും നിരവധി സാഹിത്യകൃതികളുടെയും ശ്രദ്ധേയമായ പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ടാണ് എഴുത്തുകാരൻ മുഹമ്മദ് അലി അൽവാൻ വിടപറഞ്ഞതെന്ന് വാർത്താവിതരണ മന്ത്രി സൽമാൻ അൽ ദോസരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മാധ്യമങ്ങൾക്കും സാംസ്കാരിക സമൂഹത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിെൻറ കുടുംബത്തിനും സ്നേഹിതർക്കും ഞങ്ങൾ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Read Also -  കൈമാറി കിട്ടിയ വാഹനം പ്രവാസി മലയാളിയെ 'ജയിലിലാക്കി'; വിനയായത് ചെറിയ അശ്രദ്ധ, തടവും നാടുകടത്തലും ശിക്ഷ 

ചികിത്സക്കായി നാട്ടില്‍ പോയ പ്രവാസി യുവാവ് മരിച്ചു

മസ്‌കറ്റ്: ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി യുവാവ് മരിച്ചു. കിഡ്‌നി സംബന്ധമായ ചികിത്സക്ക് ഒരു വര്‍ഷം മുമ്പ് നാട്ടിലേക്ക് പോയ കോഴിക്കോട് ഏറാമലയില്‍ പരേതനായ കുനിയില്‍ കുഞ്ഞമ്മദിന്റെ മകന്‍ അബ്ദുല്ല (35) ആണ് മരിച്ചത്.

മബേലയില്‍ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ മാസം 11ന് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ എറണാകുളത്തെ ആശുപത്രിയില്‍ നടത്തിയിരുന്നു. ഇന്നലെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. മാതാവ്: മറിയം, ഭാര്യ: ജാസ്മിന മക്കള്‍: അസ്‌റ മെഹറിഷ്, ഐസിന്‍ അബ്ദുല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios