സൗദിയിലെ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം; കരട് നിയമത്തില്‍ പൊതുജനാഭിപ്രായം തേടി
ജൂലൈ 31ന് മുമ്പ് നിർദേശങ്ങള്‍ സമർപ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.
റിയാദ്: വ്യക്തിഗത വിവര സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട കരട് നിർദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. സൗദി ഡാറ്റാ ആൻഡ് ആർട്ടി ഫിഷ്യല്‍ ഇൻറലിജൻസ് അതോറിറ്റിയാണ് കരട് നിയമത്തിന്മേൽ പൊതുജനാഭിപ്രായം തേടിയത്.
വ്യക്തിഗത നിയമവുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് റെഗുലേഷന്‍, രാജ്യത്തിെൻറ ഭൂമിശാസ്ത്രപരമായ അതിരുകൾക്ക് അപ്പുറത്തേക്ക് വ്യക്തിഗത വിവരങ്ങളുടെ കൈമാറ്റം ചെയ്യുന്നതിനുള്ള നിയന്ത്രണം എന്നിവയെ കുറിച്ചാണ് പ്രധാനമായും നിർദേശങ്ങള്‍ സമർപ്പിക്കേണ്ടത്. ജൂലൈ അവസാനത്തിന് മുമ്പായി നിർദേശങ്ങള്‍ സമർപ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.
നിയമം വ്യക്തികൾക്ക് അവരുടെ വിവരവുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിനിയോഗിക്കുന്നതിനും പ്രാപ്തമാക്കും. ഒപ്പം നിയന്ത്രണങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതിനും സ്വയം ബോധവാന്മാരാകുന്നതിനും സഹായിക്കുമെന്നും ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെട്ടു.
Read Also - ജീവനൊടുക്കിയ പ്രവാസി യുവാവിന്‍റെ മൃതദേഹം സൗദി അറേബ്യയില്‍ സംസ്കരിച്ചു
ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് പതിനായിരത്തിലേറെ പ്രവാസികളെ
റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 12,000 ഓളം നിയമ ലംഘകർ പിടിയിലായി. ഈ മാസം ആറു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ 11,915 പേരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 6,359 പേർ ഇഖാമ നിയമ ലംഘകരും 3,753 പേർ നുഴഞ്ഞുകയറ്റക്കാരും 1,803 പേർ തൊഴിൽ നിയമലംഘകരുമാണ്.
ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 675 പേരും അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 197 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും ജോലിയും അഭയവും യാത്രാ സൗകര്യങ്ങളും നൽകിയ അഞ്ചു പേരും അറസ്റ്റിലായി. നിലവിൽ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 35,700 പേർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നു. ഇക്കൂട്ടത്തിൽ 6,080 പേർ വനിതകളും 29,620 പേർ പുരുഷന്മാരുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 26,161 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ വിദേശ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളുമായി സഹകരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...