കിണറ്റിൽ വീണയാളെ ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ്

ക്രെയിൻ ഉപയോഗിച്ചാണ് സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തിയത്.

gulf news saudi authorities rescued a man from well rvn

റിയാദ്: സൗദി മധ്യപ്രവിശ്യയിൽ കിണറിൽ വീണയാളെ രക്ഷിച്ചു. റിയാദിൽനിന്ന് 350 കിലോമീറ്ററകലെ അൽ ഖുവയ്യ പട്ടണത്തിന് സമീപമാണ് ആഴമേറിയ കിണറിൽ വീണയാളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയത്. 

ക്രെയിൻ ഉപയോഗിച്ചാണ് സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റയാളെ റെഡ് ക്രസൻറ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ പെട്ടയാൾ ആരാണെന്ന് അറിവായിട്ടില്ല.

Read Also - ഉംറക്ക് ശേഷം മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എട്ട് പേർക്ക് പരിക്ക്

140 മീറ്റര്‍ ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ് ഇന്ത്യക്കാരന്‍ മരിച്ചു

റിയാദ്: സൗദിയില്‍ നൂറ്റി നാല്‍പ്പത് മീറ്റര്‍ ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ് ഇന്ത്യക്കാരന്‍ മരിച്ചു. മരണപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്തതായി സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. മദീനയിലാണ് ദാരുണ സംഭവം ഉണ്ടായത്. 

140 മീറ്റര്‍ 35 സെന്റീമീറ്റര്‍ വ്യാസവുമുള്ള കുഴല്‍ക്കിണറില്‍ നിന്നും ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം സിവില്‍ ഡിഫന്‍സ് സംഘം പുറത്തെടുത്തത്. കുഴല്‍ക്കിണറില്‍ ഒരാള്‍ കുടുങ്ങിയെന്ന റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ മദീനയിലെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഇന്ത്യക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കിണറിനുള്ളില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്താനായി ഫീല്‍ഡ് കമാന്‍ഡ് സെന്റര്‍, അത്യാധുനിക ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. കിണറില്‍ കുടുങ്ങിയയാളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനായി പ്രത്യേക ക്യാമറ സജ്ജീകരണങ്ങളും, ഓക്‌സിജന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യക്കാരന്‍ കുടുങ്ങിയ സ്ഥലത്തിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 27 മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തനം നീണ്ടുനിന്നത്. കിണറില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച ഇന്ത്യക്കാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

Read Also - വേനല്‍ ചൂട് ശക്തം; സൗദിയില്‍ പകല്‍ താപനില ഉയർന്നു, ചൂടിനൊപ്പം ഉഷ്ണക്കാറ്റും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios