ജി20 ഉച്ചകോടി; ഒമാൻ ഭരണാധികാരിയുടെ ആശംസകൾ അറിയിച്ച് സയ്യിദ് അസദ്

ഒമാൻ ഭരണാധികാരി സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ആശംസകൾ അറിയിച്ചു കൊണ്ടാണ് സയ്യിദ് അസഅദ് ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ നടത്തിയ തന്റെ പ്രസംഗം ആരംഭിച്ചത്.

gulf news oman deputy pm conveyed wishes from oman ruler in g20 summit 2023 rvn

മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിനെ പ്രതിനിധീകരിച്ച്, ഒമാൻ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് കോപ്പറേഷൻ അഫയേഴ്‌സ് ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ്, ന്യൂഡൽഹിയിൽ ആരംഭിച്ച ജി 20 ഉച്ചകോടിയിൽ ഒമാൻ പ്രതിനിധി സംഘത്തിന്റെ അദ്ധ്യക്ഷനായി പങ്കെടുത്തു.

ഉച്ചകോടി വേദിയിൽ എത്തിയ സയ്യിദ് അസദിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ആശംസകൾ അറിയിച്ചു കൊണ്ടാണ് സയ്യിദ് അസഅദ് ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ നടത്തിയ തന്റെ പ്രസംഗം ആരംഭിച്ചത്. ജി20 ഉച്ചകോടിയുടെ വിജയത്തിനും ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ  കൈവരിച്ച നേട്ടങ്ങൾക്കുള്ള അഭിനന്ദനങ്ങളും സയ്യിദ് അസഅദ്  പ്രസംഗത്തിലൂടെ അറിയിച്ചു.

"ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്ന ഈ വർഷത്തെ G20 പതിപ്പിനുള്ള തലവാചകത്തെ ഒമാൻ സ്വാഗതം ചെയ്യുന്നു. ഒപ്പം ഭൂമിയുടെ സംരക്ഷണത്തിനും പുറമെ എല്ലാ മനുഷ്യരാശിയുടെയും പുരോഗതിക്കും സമൃദ്ധിക്കും നൽകുന്ന സംയുക്തമായ  പ്രവർത്തനത്തിന്റെ പ്രാധാന്യത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും സയ്യിദ് അസഅദ്  തന്റെ പ്രസംഗത്തിൽ ഊന്നിപ്പറയുകയുണ്ടായി. ഉത്തരവാദിത്വത്തോട് കൂടിയ സഹകരണത്തിൽ പൊതു സമൂഹത്തിനു  പ്രയാജനപ്പെടുന്ന പ്രവർത്തനങ്ങളിലാണ് ഒമാൻ വിശ്വസിക്കുന്നത്.

gulf news oman deputy pm conveyed wishes from oman ruler in g20 summit 2023 rvn

അതിനാൽ, ഒമാന്റെ പങ്കിനെയും ഉത്തരവാദിത്തത്തെയും കുറിച്ച് നല്ല ബോധ്യമുണ്ട്. 2030 സാമ്പത്തിക വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ദർശനങ്ങൾക്കും സംരംഭങ്ങൾക്കും ഒമാൻ  പ്രതിജ്ഞാബദ്ധരാണെന്നും  സയ്യിദ് അസഅദ്  തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. എല്ലാ ജി.20 രാജ്യങ്ങളുമായുമുള്ള സഹകരണം കൂടുതൽ ഊഷ്മളമാക്കുമെന്നും  കൂടാതെ  പൊതു സമൂഹത്തിനു  പ്രയോജനപ്പെടുന്ന എല്ലാ മേഖലകളിലും സഹകരണവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്നത് ഒമാൻ  തുടരുമെന്നും വ്യക്തമാക്കിക്കൊണ്ടാണ്  ഒമാൻ  ഉപ  പ്രധാനമന്ത്രി  സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ്, ജി 20 ഉച്ചകോടിയിൽ  നടത്തിയ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Read Also -  തൊഴിൽ ചൂഷണ പരാതി കൊടുത്ത് പ്രവാസികള്‍; വൈദ്യുതിയും വെള്ളവും നിഷേധിച്ചു പ്രതികാര നടപടി

ഇന്ത്യയുടെ പ്രത്യേക  ക്ഷണ പ്രകാരമാണ്  ഒമാൻ പതിനെട്ടാമത്  ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, സാമ്പത്തിക മന്ത്രി ഡോ. സെയ്ദ് മുഹമ്മദ് അൽ സഖ്രി,  വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫ്,    ഇന്ത്യയുടെ ഒമാൻ അംബാസഡർ ഇസ സലേഹ് അൽ ഷൈബാനി,വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാരത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള ഉപദേഷ്ടാവ്  പങ്കജ് ഖിംജി, സയ്യിദ് അസദിന്റെ ഓഫീസിലെ ഉപദേശകർ   എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘമാണ് സയ്യിദ് അസദിനെ അനുഗമിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

Latest Videos
Follow Us:
Download App:
  • android
  • ios