വിമാനത്തില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം

ഞെട്ടിയുണര്‍ന്ന യാത്രക്കാരി പ്രതിയുടെ കൈ തള്ളി മാറ്റി സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുകയും ക്യാബിന്‍ ക്രൂവിനോട് പരാതിപ്പെടുകയും ചെയ്തു.

gulf news man punished for groping sleeping passenger on plane rvn

ലോസ് ഏഞ്ചല്‍സ്: വിമാനത്തില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുഎസ് പൗരന് ശിക്ഷ വിധിച്ച് കോടതി. ഏകദേശം രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷയാണ് പ്രതിക്ക് ലഭിച്ചത്. 

മുഹമ്മദ് ജവാദ് അന്‍സാരി (50) എന്ന പ്രതിക്കാണ് ശിക്ഷ വിധിച്ചത്. 2020 ഫെബ്രുവരിയില്‍ ക്ലീവ്‌ലാന്‍ഡില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിന്റെ മധ്യസീറ്റില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ വസ്ത്രത്തിനുള്ളിലൂടെ തുടയില്‍ സ്പര്‍ശിച്ചെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം. ഞെട്ടിയുണര്‍ന്ന യാത്രക്കാരി പ്രതിയുടെ കൈ തള്ളി മാറ്റി സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുകയും ക്യാബിന്‍ ക്രൂവിനോട് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ അന്‍സാരി ലൈംഗികാതിക്രമം നിഷേധിച്ചു. തുടര്‍ന്ന് മെയ് മാസത്തില്‍ നടന്ന നാലു ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതെന്ന് നീതിന്യായ വകുപ്പ് പറഞ്ഞു.

ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ഭയന്ന യുവതി വിമാനത്തില്‍ ശേഷിക്കുന്ന സമയം കരയുകയായിരുന്നെന്ന് സാക്ഷികള്‍ മൊഴി നല്‍കിയതായി ലോസ് ഏഞ്ചല്‍സിലെ കോടതിയില്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. യാത്രക്കാരി ഇപ്പോഴും വിമാനങ്ങളില്‍ ഉറങ്ങാന്‍ പ്രയാസപ്പെടാറുണ്ടെന്നും ഭയം കാരണമാണ് ഇതെന്നും കോടതിയെ ബോധിപ്പിച്ചു. യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ഫെര്‍ണാണ്ടോ എന്‍ലെറോച്ചയാണ് അന്‍സാരിക്ക് 21 മാസത്തെ ജയില്‍ശിക്ഷയും 40,000 ഡോളര്‍ പിഴയും ശിക്ഷ വിധിച്ചത്.  

Read Also - പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവത്കരണം ശക്തമാകുന്നു; സ്വദേശി തൊഴിലാളികളുശട എണ്ണത്തിൽ വൻ വർധനവ്

 ടാക്സി നിരക്കിൽ 45 ശതമാനം ഇളവ്; ഈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത

മസ്കറ്റ്: മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ടാക്സി നിരക്കിൽ 45 ശതമാനം ഇളവ്. ഒമാൻ ഗതാഗത മന്ത്രാലയത്തിന്റെ ഈ പ്രഖ്യാപനം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ആശ്വാസമാകും.

പ്രഖ്യാപിച്ചിട്ടുള്ള പുതിയ നിരക്ക് അനുസരിച്ച്  ഒരു ഒമാനി റിയാൽ അഞ്ഞൂറ് ബൈസായാണ് അടിസ്ഥാനമായ  ഏറ്റവും കുറഞ്ഞ നിരക്ക്. കിലോമീറ്ററിന് 250 ബൈസ അധികമായി നൽകേണ്ടി വരും. ആപ്പുകൾ വഴി ബുക്ക് ചെയ്യുന്ന ടാക്‌സികളുടെ നിരക്കിൽ 45% ഇളവാണ് ഒമാൻ ഗതാഗത, വിവര സാങ്കേതിക മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്.

ലൈസൻസുള്ള  ഒ.ടാക്‌സി, ഒമാൻ ടാക്‌സി എന്നിവയുടെ ആപ്ലിക്കേഷനുകൾ  വഴിയാണ് ടാക്സിയുടെ സേവനം  ബുക്ക് ചെയ്യേണ്ടത്. ഇങ്ങനെയുള്ള ബുക്കിങ്ങുകൾക്കാണ്  നിരക്കിൽ 45% കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്. മുമ്പ്, അടിസ്ഥാന നിരക്ക്  മൂന്ന് ഒമാനി റിയാലായിരുന്നു, അധിക നിരക്ക് കിലോമീറ്ററിന് 400 ബൈസയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...


 

Latest Videos
Follow Us:
Download App:
  • android
  • ios