പ്രവാസി ഇന്ത്യന്‍ അധ്യാപകര്‍ക്ക് തിരിച്ചടി, ബിഎഡ് ഉള്ളവര്‍ക്കും അയോഗ്യത; ബഹ്റൈനില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന

ക്വാഡ്രാബേയിൽ സ്വന്തം ചെലവിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്‌ത് ഇതിന്‍റെ ഫലം സ്‌കൂളുകൾ ഉറപ്പാക്കണമെന്ന നിബന്ധന എല്ലാ സ്‌കൂളുകളും നടപ്പാക്കാൻ തുടങ്ങിയതോടെ അധ്യാപകർ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ സ്‌കൂൾ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

gulf news indian teachers in Bahrain failed in certificate examination rvn

മനാമ: ബഹ്‌റൈനില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പല ഇന്ത്യന്‍ അധ്യാപകരും അയോഗ്യരാണെന്ന് കണ്ടെത്തല്‍. ഇന്ത്യയില്‍ നിന്ന് ബിഎഡ് പഠനം പൂര്‍ത്തിയാക്കി ബഹ്‌റൈനില്‍ ജോലി ചെയ്യുന്നവരുടെ ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലയത്തിന്റെ പരിശോധനയില്‍ അയോഗ്യമാണെന്ന് കണ്ടെത്തിയത്. ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡ് കോഴ്‌സും പൂർത്തിയാക്കിയ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റുകൾ മന്ത്രാലയത്തിന്റെ പരിശോധനയിൽ അയോഗ്യമാണെന്ന് കണ്ടെത്തുകയായിരുന്നു.

ക്വാഡ്രാബേ എന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് ബഹ്‌റൈന്‍ മന്ത്രാലയത്തിന് വേണ്ടി സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ നടത്തുന്നത്. ക്വാഡ്രാബേയിൽ സ്വന്തം ചെലവിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്‌ത് ഇതിന്‍റെ ഫലം സ്‌കൂളുകൾ ഉറപ്പാക്കണമെന്ന നിബന്ധന എല്ലാ സ്‌കൂളുകളും നടപ്പാക്കാൻ തുടങ്ങിയതോടെ അധ്യാപകർ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ സ്‌കൂൾ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ ഭൂരിഭാഗം അധ്യാപകരും തങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ക്വാഡ്രാബേയിൽ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാല്‍ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റ് പരിശോധനാ ഫലം നെഗറ്റീവാകുകയായിരുന്നു. 

Read Also -  കൈക്കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സൗകര്യമൊരുക്കി, നഴ്‌സുമാരെ മോചിപ്പിക്കാന്‍ ശ്രമം പുരോഗമിക്കുന്നതായി വി മുരളീധരന്‍

ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ബിഎഡ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ബഹ്‌റൈനിലെ സ്‌കൂളുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിക്ക് ചേര്‍ന്നവരുടെ വരെ സര്‍ട്ടിഫിക്കറ്റുകള്‍ അയോഗ്യമാണെന്നാണ് കണ്ടെത്തിയത്. അതേസമയം ജോലിയില്‍ പ്രവേശിച്ച ചില അധ്യാപകരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു.  

നേരത്തെ അംഗീകാരം ഉണ്ടായിരുന്ന പല സർവകലാശാലകൾക്കും ഇപ്പോൾ അംഗീകാരം നഷ്ടപ്പെട്ടതാണ് പല അധ്യാപകര്‍ക്കും തിരിച്ചടിയായത്. ഓരോ അധ്യാപകരും ഒരു സർട്ടിഫിക്കറ്റിന് 27 ദിനാർ വീതമാണ് പരിശോധനക്കായി നൽകേണ്ടത്. രണ്ടോ മൂന്നോ ആഴ്‌ചയ്‌ക്ക് ശേഷം ക്വാഡ്രാബേ ഇതുമായി ബന്ധപ്പെട്ട ഫലം അറിയിക്കും. ഇന്ത്യയിലെ ചില യൂണിവേഴ്സിറ്റികളുടെ ബിഎഡ് കോഴ്സുകള്‍ പലതും രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെടാത്തതും പല അധ്യാപകര്‍ക്കും വിനയായി. 

Read Also - ഒറ്റ ടിക്കറ്റ് മതി, ഇന്ത്യന്‍ നഗരങ്ങളടക്കം 15 പുതിയ റൂട്ടുകളിലേക്ക് സര്‍വീസ്; എയര്‍ലൈനുകള്‍ ധാരണയിലെത്തി

ബാൽക്കണികളിൽ വസ്ത്രങ്ങൾ ഉണക്കാനിടരുത്, ഭിത്തികളിൽ ബോർഡുകള്‍ സ്ഥാപിക്കരുത്; സൗദിയില്‍ മുന്നറിയിപ്പ്

റിയാദ്: റോഡിന് അഭിമുഖമായി വരുന്ന കെട്ടിടങ്ങളുടെ ബാൽക്കണികളില്‍ വസ്ത്രങ്ങൾ ഉണക്കാനിടരുതെന്ന് സൗദി മുനിസിപ്പല്‍-ഗ്രാമകാര്യ-ഭവന മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഇത് കൂടാതെ കെട്ടിടത്തിന്‍റെ ഭിത്തികളിൽ ടിവി ആൻറിനകളും പരസ്യ സ്റ്റിക്കറുകളും ബോർഡുകളും സ്ഥാപിച്ചും സൗന്ദര്യം നശിപ്പിക്കരുതെന്നും മന്ത്രാലയം രാജ്യത്തെ മുഴുവൻ കെട്ടിടയുടമകളോടും ആവശ്യപ്പെട്ടു. ഇങ്ങനെ വൃത്തികേടാക്കിയവർ അടുത്ത വർഷം ഫെബ്രുവരി 18 നുള്ളിൽ ഇതെല്ലാം നീക്കി കെട്ടിടങ്ങള്‍ സൗന്ദര്യവത്കരിക്കണമെന്നും കെട്ടിട നിയമപാലന സർട്ടിഫിക്കറ്റ് നേടണമെന്നും മന്ത്രാലയം നിർദേശിച്ചു.

സൗദി നഗരങ്ങളുടെ കാഴ്ച ഭംഗി വർധി‍പ്പിക്കാനും ജീവിതനിലവാരം ഉയർത്താനും ആരോഗ്യകരമായ നഗരാന്തരീക്ഷം രൂപപ്പെടുത്താനുമാണ് പുതിയ വ്യവസ്ഥയെന്നും മന്ത്രാലയം വിശദീകരിച്ചു. മന്ത്രാലയത്തിെൻറ ‘ബലദീ’ വെബ്‌സൈറ്റ് വഴിയാണ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. നിർമാണം പൂർത്തിയായാല്‍ പുതിയ കെട്ടിടങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും പഴയ കെട്ടിടങ്ങൾക്ക് 19 നിയമലംഘനങ്ങള്‍ ഒഴിവായാല്‍ മാത്രമേ ലഭിക്കുകയുള്ളൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...


 
Latest Videos
Follow Us:
Download App:
  • android
  • ios