ആഘോഷത്തിനിടെ ഗായികയുടെ നൃത്തം 'പരിധിവിട്ടു'; സംഘാടകനെതിരെ നടപടി
അതോറിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാത്തതും പ്രൊഫഷണല്‍ പെരുമാറ്റം ലംഘിച്ചതുമാണ് നടപടിക്ക് കാരണമായത്.
റിയാദ്: നജ്‌റാന്‍ സമ്മര്‍ ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ ഗായിക പൊതുമര്യാദ ലംഘിച്ച് നൃത്തം ചെയ്ത സംഭവത്തില്‍ സംഘാടകനെതിരെ നടപടി സ്വീകരിച്ച് സൗദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി (ജിഇഎ). പൊതുമര്യാദ നിയമം ലംഘിച്ചതിനാണ് നടപടി.
സംഘാടകന്റെ ലൈസന്‍സ് റദ്ദാക്കുകയും വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. അതോറിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാത്തതും പ്രൊഫഷണല്‍ പെരുമാറ്റം ലംഘിച്ചതുമാണ് നടപടിക്ക് കാരണമായത്. നജ്‌റാന്‍ ഗവര്‍ണറേറ്റുമായി ആശയവിനിയമം നടത്തിയ ശേഷമാണ് സംഘാടകനെതിരെ നടപടിയെടുത്തത്.
നൃത്തം ചെയ്ത ഗായികയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ശല്യപ്പെടുത്തുന്ന ശബ്ദമോ വിഷ്വല്‍ ഇഫക്ടുകളോ ഉപയോഗിക്കാതിരിക്കുക, പൊതു മര്യാദ ലംഘനം നടത്താതിരിക്കുക എന്നിവ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പാലിക്കണമെന്ന് അതോറിറ്റി ഓര്‍മ്മപ്പെടുത്തി.
Read Also - വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍, 50 ശതമാനം വരെ ഡിസ്‌കൗണ്ട്
അഴിമതി കേസുകളിൽ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 107 പേർ സൗദിയില്‍ അറസ്റ്റിൽ
റിയാദ്: അഴിമതിയും അധികാര ദുർവിനിയോഗവും കൈക്കൂലിയും പണം വെളുപ്പിക്കലും വ്യാജ രേഖാ നിർമാണവുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 107 പേരെ ഈ മാസം അറസ്റ്റ് ചെയ്തതായി സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’ അറിയിച്ചു.
ഇക്കൂട്ടത്തിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പ്രതികൾക്കെതിരായ കേസുകൾ കോടതിക്ക് സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണ്. പ്രതിരോധം, ആരോഗ്യം, ആഭ്യന്തരം, മുനിസിപ്പൽ-പാർപ്പിടം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പ്രതികളുടെ കൂട്ടത്തിലുള്ളത്.
അഴിമതിയും അധികാര ദുർവിനിയോഗവും മറ്റും സംശയിച്ച് കഴിഞ്ഞ മാസം 260 പേരെയാണ് അതോറിറ്റി ചോദ്യം ചെയ്തത്. ഇക്കൂട്ടത്തിൽ പ്രതികളാണെന്ന് തെളിഞ്ഞ 107 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...