അവധി കഴിഞ്ഞെത്തിയപ്പോള്‍ അടച്ചിട്ട വീട്ടിലെ വൈദ്യുതി, വാട്ടര്‍ ബില്ല് ലക്ഷങ്ങള്‍! പരിശോധിച്ചപ്പോള്‍ കണ്ടത്...
ദീവയുടെ ബില്ല് അനുസരിച്ച് 319,200 ഗാലന്‍ വെള്ളമാണ് ഉപയോഗിച്ചത്. അസാധാരണമായ ഉപഭോഗം സംബന്ധിച്ച് തനിക്ക് സന്ദേശം ലഭിച്ചിട്ടില്ലെന്ന് സ്‌പോര്‍സ് വകുപ്പിനെ അറിയിച്ചു.
ദുബൈ: അവധി കഴിഞ്ഞ് വീട്ടിലെത്തിയ പ്രവാസി വൈദ്യുതി, വാട്ടര്‍ ബില്ല് കണ്ട് ഞെട്ടി. ദുബൈയില്‍ താമസിക്കുന്ന ബ്രിട്ടീഷ് പ്രവാസിയായ ഡേവിഡ് റിച്ചാര്‍ഡ് സ്‌പോര്‍സ് ആണ് ലക്ഷങ്ങളുടെ ബില്ല് കണ്ട് അമ്പരന്നത്. 20,179 ദിര്‍ഹം (നാലര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ആണ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ)യില്‍ നിന്ന് ലഭിച്ച ബില്ല്.
വൈദ്യുതിക്ക് 1,383.17 ദിര്‍ഹം, ദുബൈ മുന്‍സിപ്പാലിറ്റി ഫീസായി 1,804.42 ദിര്‍ഹം, ഓഗസ്റ്റ് മാസത്തെ വെള്ളത്തിന് 16,992.38 ദിര്‍ഹം എന്നിങ്ങനെയായിരുന്നു ബില്ല്. അസാധാരണമായ ബില്ലിന്റെ കാരണം പരിശോധിച്ചപ്പോഴാണ് സ്‌പോര്‍സ് ശരിക്കും അമ്പരന്നു പോയത്. യുകെയിലേക്ക് വേനലവധിക്ക് പോകുമ്പോള്‍ പൂന്തോട്ടത്തില്‍ വെള്ളം ലീക്കായതാണ് കാരണം. താന്‍ യുകെയില്‍ നിന്ന് മടങ്ങിയതെത്തിയ ഓഗസ്റ്റ് 11നാണ് ജല ചോര്‍ച്ച കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ടാങ്കിലെ ഫ്‌ലോട്ട് വാല്‍വിന്റെ തകരാറാണ് ഇതിന് കാരണമായത്.
Read Also - കൈമാറി കിട്ടിയ വാഹനം പ്രവാസി മലയാളിയെ 'ജയിലിലാക്കി'; വിനയായത് ചെറിയ അശ്രദ്ധ, തടവും നാടുകടത്തലും ശിക്ഷ
വാട്ടര്‍ ടാങ്ക് കവിഞ്ഞൊഴുകുകയും 30 ദിവസത്തേക്ക് തുടര്‍ച്ചയായി ചോര്‍ച്ചയുണ്ടാക്കുകയും ചെയ്തു. ദീവയുടെ ബില്ല് അനുസരിച്ച് 319,200 ഗാലന്‍ വെള്ളമാണ് ഉപയോഗിച്ചത്. അസാധാരണമായ ഉപഭോഗം സംബന്ധിച്ച് അലേർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്പോർസ് ആദ്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഉപഭോക്താവ് ദീവയുടെ 'എവേ മോഡ്' ഫീച്ചർ ആക്ടിവേറ്റ് ചെയ്തിരുന്നെന്നും അതിന്റെ ഫലമായി 2023 ജൂലൈ 28 നും 2023 ഓഗസ്റ്റ് 4നും രണ്ട് അലേർട്ടുകൾ അദ്ദേഹത്തിന്‍റെ ഇമെയിലിലേക്ക് അയച്ചെന്നും ദീവ വ്യക്തമാക്കി. സ്പോർസിന് അയച്ച അറിയിപ്പുകളുടെ സ്ക്രീൻഷോട്ടുകളും ദീവ പുറത്തുവിട്ടു.
Read Also - അവസാനയാത്രയ്ക്ക് മുമ്പ് നാലുപേരും ഒറ്റ ഫ്രെയിമില്‍; നൊമ്പരമായി പ്രവാസി മലയാളികള്‍
യുഎഇയില്‍ ഇന്ധനവില ഉയരും; പുതിയ വില പ്രഖ്യാപിച്ചു
അബുദാബി: യുഎഇയില്‍ സെപ്തംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഇന്ധനവില നിര്‍ണയിക്കുന്ന സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.42 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റ് മാസത്തില്‍ 3.14 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് അടുത്ത മാസം മുതല്‍ 3.31 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റില്‍ 3.02 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.23 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റ് മാസത്തില്‍ ഇത് 2.95 ദിര്‍ഹമായിരുന്നു. ഡീസല്‍ ലിറ്ററിന് 3.40 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റില്‍ ഇത് 2.95 ദിര്‍ഹമായിരുന്നു.
2015 മുതല്‍ അന്താരാഷ്‍ട്ര വിപണിയിലെ എണ്ണ വിലയ്‍ക്ക് അനുസൃതമായാണ് യുഎഇയിലെ പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. ഇതിനായി ഊര്‍ജ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക കമ്മിറ്റിയും രാജ്യത്ത് നിലവിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...