പ്രതികൂല കാലാവസ്ഥ; ചില വിമാനങ്ങള്‍ രണ്ടു ദിവസത്തേക്ക് റദ്ദാക്കിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

സോള ചുഴലിക്കാറ്റ് മൂലമുള്ള പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് സെപ്തംബര്‍ 1,2 തീയതികളിലെ വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ അറിയിച്ചു. 

gulf news emirates announces flight cancellations due to severe weather conditions rvn

ദുബൈ: പ്രതികൂല കാലാവസ്ഥ മൂലം ചില വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഹോങ്കോങിലേക്കും തിരിച്ചുമുള്ള ചില സര്‍വീസുകളാണ് രണ്ടു ദിവസത്തേക്ക് റദ്ദാക്കിയത്.

സോള ചുഴലിക്കാറ്റ് മൂലമുള്ള പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് സെപ്തംബര്‍ 1,2 തീയതികളിലെ വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ അറിയിച്ചു. 

റദ്ദാക്കിയ വിമാന സര്‍വീസുകള്‍

സെപ്തംബര്‍ ഒന്ന്-  EK380, EK384 DXB‑HKG and BKK‑HKG

സെപ്തംബര്‍ രണ്ട്- EK381, EK385 HKG‑DXB and HKG‑BKK

ഹോങ്കോങിലേക്കുള്ള യാത്രക്കാരെ ഒരു വിമാനത്താവളങ്ങളില്‍ നിന്നും സ്വീകരിക്കില്ലെന്ന് എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ റീബുക്കിങ് ഓപ്ഷനുകള്‍ക്കായി ട്രാവല്‍ ഏജന്റുമാര്‍, എമിറേറ്റ്‌സ് പ്രാദേശിക ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെടുക. 

Read Also -  രോഗിയുടെ വൃഷണം നീക്കം ചെയ്ത സംഭവം; ഡോക്ടര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി, ശരിയായ ചികിത്സ നല്‍കുന്നതില്‍ വീഴ്ച

യുഎഇയില്‍ ഇന്ധനവില ഉയരും; പുതിയ വില പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ സെപ്തംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഇന്ധനവില നിര്‍ണയിക്കുന്ന സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്. 

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.42 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റ് മാസത്തില്‍ 3.14 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് അടുത്ത മാസം മുതല്‍ 3.31 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റില്‍ 3.02 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.23 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റ് മാസത്തില്‍ ഇത് 2.95 ദിര്‍ഹമായിരുന്നു. ഡീസല്‍ ലിറ്ററിന് 3.40 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റില്‍ ഇത് 2.95 ദിര്‍ഹമായിരുന്നു. 

2015 മുതല്‍ അന്താരാഷ്‍ട്ര വിപണിയിലെ എണ്ണ വിലയ്‍ക്ക് അനുസൃതമായാണ് യുഎഇയിലെ പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. ഇതിനായി ഊര്‍ജ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക കമ്മിറ്റിയും രാജ്യത്ത് നിലവിലുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...


 

Latest Videos
Follow Us:
Download App:
  • android
  • ios