യാത്രാക്കാര്‍ കൂടുന്നു; ആഴ്ചയില്‍ അഞ്ചു ദിവസം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

2023 ഒക്ടോബര്‍ 31 മുതല്‍ ആരംഭിക്കുന്ന അധിക സര്‍വീസുകള്‍ 2024 മാര്‍ച്ച് 30 വരെ നീളും.

gulf news emirates airlines announces additional service to London Heathrow rvn

ദുബൈ: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് അധിക സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ആഴ്ചയില്‍ അഞ്ച് വീതം സര്‍വീസുകളാണ് ഉണ്ടാകുക.

2023 ഒക്ടോബര്‍ 31 മുതല്‍ ആരംഭിക്കുന്ന അധിക സര്‍വീസുകള്‍ 2024 മാര്‍ച്ച് 30 വരെ നീളും. വിന്റര്‍ സീസണില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതും തിരക്കേറുന്നതും പരിഗണിച്ചാണ് താത്കാലികമായി അധിക സര്‍വീസുകള്‍ തുടങ്ങുന്നത്. നിലവില്‍ എമിറേറ്റ്‌സ് ലണ്ടന്‍ ഹീത്രൂവിലേക്ക് പ്രതിദിനം ആറ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. A380 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. അധിക സര്‍വീസുകള്‍ ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും ഉണ്ടാകുക. ബോയിങ് 777-300ER വിമാനമാകും ഈ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുക.

എമിറേറ്റ്‌സിന്റെ EK41 വിമാനം ഉച്ചയ്ക്ക് 1.20ന് ദുബൈയില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകിട്ട് 5.20ന് ലണ്ടന്‍ ഹീത്രൂവിലെത്തും. അവിടെ നിന്നും തിരികെ EK42 വിമാനം രാത്രി 8.15ന് പുറപ്പെട്ട് പ്രാദേശിക സമയം പിറ്റേന്ന് രാവിലെ 7.15ന് ദുബൈയിലെത്തും.  www.emirates.com എന്ന വെബ്‌സൈറ്റ്, എമിറേറ്റ്‌സ് സെയില്‍സ് ഓഫീസുകള്‍, ട്രാവല്‍ ഏജന്റുകള്‍, ഓണ്‍ലൈന്‍ ട്രാവല് ഏജന്റുകള്‍ എന്നിവ മുഖേന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.  126 പ്രതിവാര സര്‍വീസുകളാണ് നിലവില്‍ യുകെയിലേക്കുള്ളത്. 

Read Also -  ആകാശത്ത് ഓണസദ്യ; വാഴയിലയിൽ സദ്യ വിളമ്പാൻ വിമാനക്കമ്പനി, വിഭവസമൃദ്ധമായ മെനു

പ്രതികൂല കാലാവസ്ഥ; വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ലൈന്‍

ദുബൈ: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഒസാകയിലേക്കുള്ള വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയതായി അറിയിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ലാന്‍ ചുഴലിക്കാറ്റ് ജപ്പാനിലേക്ക് നീങ്ങുന്നതിനെ തുടര്‍ന്നാണ് എയര്‍ലൈന്‍ സര്‍വീസ് റദ്ദാക്കിയത്. 

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഒസാകയിലേക്കും തിരിച്ചുമുള്ള EK316,  EK 317 വിമാനങ്ങള്‍ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ഇത് ചൊവ്വാഴ്ചത്തേക്കും നീട്ടിയതായാണ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 14, 15 തീയതികളില്‍ ഒസാകയിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒസാകയിലേക്കുള്ള യാത്രക്കാരെ സ്വീകരിക്കില്ലെന്ന് എയര്‍ലൈന്‍ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ട്രാവല്‍ ഏജന്റുമാരുമായോ പ്രാദേശിക എമിറേറ്റ്‌സ് ഓഫീസുകളുമായോ റീബുക്കിങിനായി ബന്ധപ്പെടണമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios